കാസറഗോഡ് അതിർത്തി അടച്ച സംഭവം. കേന്ദ്ര സർക്കാർ ഇടപെട്ടു.

കാസറഗോഡ് നിന്നും കർണാടകത്തിലേക്കുള്ള റോഡ് മാർഗ്ഗം കർണ്ണാടകം അടച്ച സംഭവത്തിൽ കേന്ദ്രം ഇടപെട്ടു. ചരക്കു ലോറികളേയും, ആരോഗ്യപ്രവർത്തകരെയും, രോഗികളെയും തടയരുതെന്നു പൊതുവായ ഇറക്കിയ സർക്കുലറിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേരളത്തെ കൂടാതെ സമാന പരാതിയുമായി മഹാരാഷ്ട്രയും, ഹരിയാനയും, പഞ്ചാബും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്തായാലും കേരളത്തെ സംബന്ധിച്ചു ആശ്വാസകരമായ വാർത്തയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നടപടി ഉറപ്പാക്കാൻ സദാനന്ദ ഗൗഡയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി

Leave a Comment