കാൻസർ ലക്ഷണങ്ങളും മുൻകരുതലുകളും..ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും അറിയണം ഈ കാര്യങ്ങൾ.. വിപത്തിനെ മറികടക്കാം

ഓരോരുത്തരിലും കാൻസർ ഓരോ രൂപത്തിലാണ് വരിക. അല്പം ഭാഗ്യം ചെയ്തവരിൽ നേരത്തെ കാൻസർ പ്രത്യക്ഷപ്പെടും. മറ്റു ചിലരിൽ അവസാന മണിക്കൂറിലാകും കാൻസർ കണ്ടെത്തുക. പൈൽസ്, ഗ്യാസ്ട്രബിൾ പോലുള്ള അസുഖങ്ങളായി തെറ്റിദ്ധരിക്കുന്നതും കാൻസർ കണ്ടെത്തൽ വൈകിക്കുന്നു.

കോളണോസ്കോപി, ബയോപ്സി പോലുള്ള ദുഷ്കരവും വേദനാജനകവുമായ പരിശോധനാരീതികൾ രോഗികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. യോർക് ഷെയറിലെ ബ്രാഡ്ഫോർഡ് സർവകലാശാലയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ രക്തപരിശോധനയിലൂടെ കാൻസർ രോഗ ബാധ കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ചിട്ടുണ്ട്. രക്തപരിശോധന രീതിയുടെ വിശ്വാസ്യത ശാസ്ത്രസമൂഹം ഇതുവരെ പൂർണമായി അംഗീകരിച്ചിട്ടില്ല.

ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് സംശയം ദുരീകരിക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്നത്. ലക്ഷണങ്ങൾ കാണുമ്പോഴേക്ക് കാൻസർ ഗുരുതരവസ്ഥയിലേക്ക് നീങ്ങുന്നുവെന്നതാണ് പുതിയ ചിന്തയുടെ അടിസ്ഥാനം. 20 വയസു കഴിഞ്ഞവർ കാൻസർ ചെക്ക് അപ്പുകൾ നടത്തണമെന്നാണ് പുതിയ ചിന്താഗതി.

പുകയില ഒഴിവാക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, അമിത ഭാരം നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവു കുറയ്ക്കുക, പകരം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക, മദ്യം നിയന്ത്രിക്കുക, ഒഴിവാക്കുക, ത്വക് സംരക്ഷിക്കുക, ഇടവേളകളിൽ പരിശോധന നടത്തുക.

കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്. കാൻസർ എന്ന് കേട്ടാൽ തന്നെ മരണമെന്ന് ഭയക്കുന്നവരാണ് മിക്കവരും. എന്നാൽ കാൻസർ എന്നുകേട്ടയുടൻ മരണത്തെക്കുറിച്ചല്ല പകരം ചികിൽസിച്ച് ഭേദമാക്കാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ Dr.Sujith Kuamr.