കിഡ്നിയിലെ എല്ലാ തകരാറുകളും പരിഹരിക്കും ശരിയായ വഴി ജാഗ്രത ആവശ്യം

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകള്‍ ഉണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും, വൃക്കരോഗം ഉണ്ടാക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യുവാന്‍ ഇന്ന് ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന് കഴിയും. വൃക്കയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ രക്തം ശുദ്ധീകരിക്കലാണ്. വൃക്കയുടെ പ്രധാന ജോലി രക്തത്തിലെ മാലിന്യങ്ങള്‍ നിരന്തരം വേര്‍തിരിച്ചെടുത്ത് നീക്കം ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരത്തില്‍ ആവശ്യമില്ലാത്ത ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്.  പ്രോട്ടീന്‍ എന്ന ഘടകത്തിന്റെ രാസപ്രവര്‍ത്തനത്തിനു ശേഷം യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയ മാലിന്യ ഘടകങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യം ഇല്ലാത്ത ഇത്തരം പദാര്‍ത്ഥങ്ങള്‍ നീക്കേണ്ടത് വൃക്കകളുടെ ചുമതലയാണ്. ശരീരത്തില്‍ ലവണങ്ങളും ജലവുമായുള്ള സമനില സദാ പരിരക്ഷിക്കുന്നത് വൃക്കകളാണ്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ക്ലൊറൈഡ് തുടങ്ങിയ ലവണങ്ങളുടെ തോത് സന്തുലിതമായി നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളവ വൃക്കള്‍ ആഗിരണം ചെയ്യുന്നു. ആവശ്യമില്ലാത്തത് വിസര്‍ജിക്കുന്നു. ശരീരത്തിലെ ജലാംശം ക്രമീകരിക്കലാണ് വൃക്കകളുടെ മറ്റൊരു പ്രധാന ജോലി. കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ ഉപയോഗിക്കുന്നില്ല. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ എടുക്കും, ബാക്കി പുറന്തള്ളും, ശരീരത്തിലെ ആസിഡ്, ആല്‍ക്കലി എന്നിവയുടെ അളവും ക്രമീകരിക്കണം. ഇതും വൃക്കയുടെ ചുമതലയാണ്. ശരീരത്തില്‍ പലതരത്തില്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.