കിഡ്നി പ്രവര്‍ത്തനം നിലച്ചു എന്ന് കാണിക്കും 10 അടയാളങ്ങള്‍ ജാഗ്രത ആവശ്യം

വീഡിയോ കാണൂ..

വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ്‌.

1. വളരെ പെട്ടെന്ന്‌ സംഭവിക്കുന്ന താത്‌കാലികമായ വൃക്കസ്തംഭനം. രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിതമായ രക്തസ്രാവം, സർപ്പദംശനം, വേദനസംഹാരികൾ തുടങ്ങിയവയാണ്‌ ഇതിനുള്ള കാരണങ്ങൾ.

2. സ്ഥായിയായ വൃക്കസ്തംഭനം എന്നത്‌ നീണ്ടകാലയളവിൽ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്‌. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം എന്നിവയാണ്‌ എഴുപത്‌ ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാക്കുന്നത്‌. വൃക്കകളെ ബാധിക്കുന്ന മറ്റസുഖങ്ങളായ വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകൾ മുതലായ തടസ്സങ്ങൾ, പാരമ്പര്യരോഗങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ ചേർന്ന്‌ ബാക്കി മുപ്പത്‌ ശതമാനം സ്ഥിയായ വൃക്കരോഗം ഉണ്ടാക്കുന്നു.