കിഡ്‌നി രോഗം ആദ്യ ലക്ഷണങ്ങളും ചികിത്സയും പ്രശസ്ത കിഡ്‌നി രോഗ വിദഗ്ദ്ധൻ സംസാരിക്കുന്നു

വൃക്ക രോഗം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇന്നത്തെ ജീവിത ശൈലി പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്ന കൂട്ടത്തില്‍ വൃക്കയെയും അത് ബാധിക്കുന്നു. പലപ്പോഴും വൃക്ക രോഗം ആദ്യം തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കാറില്ല. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60-70 ശതമാനവും നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും അത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. എന്നാല്‍ നമ്മുടെ വൃക്കകള്‍ തകരാറിലായെന്ന് നേരത്തെ തന്നെ അറിയാനും ചില സൂചനകളുണ്ട്

അദ്ഭുതകരമായ പ്രവർത്തനശേഷിയുള്ള അവയവമാണ് വൃക്കകൾ. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ‌. വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു. ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്.

കൂടുതൽ അറിയാൻ വീഡിയോ കാണൂ