കിസ്സാൻ സമ്മാൻ നിധി വീണ്ടും 6000 വീതം കൃഷി ഭൂമി ഉള്ളവർക്ക്. ലഭിക്കാൻ എന്ത് ചെയ്യണം?

സ്വന്തമായി കൃഷി ഭൂമിയുള്ള കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, പ്രതിവർഷം 6,000 രൂപ കേന്ദ്ര സർക്കാർ ഓൺലൈനായി നേരിട്ട് അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡിന് കീഴിൽ ട്രാൻസ്ഫർ ചെയ്യും.

രണ്ടാമത്തെ ഗഡു ലഭിക്കുന്നതിന് മുമ്പ് തന്നെ ആധാർ നമ്പർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ 2019 നവംബർ 30 വരെ വ്യവസ്ഥയിൽ ഇളവ് നൽകി. എന്നാൽ 2019 ഡിസംബർ 1 മുതൽ കർഷകർക്ക് നൽകാനുള്ള എല്ലാ ഗഡുക്കളും ആധാറുമായി ബാങ്ക് അക്കൌണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിതരണം ചെയ്യാവൂവെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. കിസാൻ യോജന പദ്ധതിയ്ക്ക് സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ഉം ആരംഭിച്ചിട്ടുണ്ട്.

  • പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറന്ന് മെനു ബാറിൽ നിന്ന് ‘ഫാർമേഴ്‌സ് കോർണർ’ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • ഇതിനുശേഷം, നിങ്ങളുടെ സ്ക്രീനിൽ മൂന്ന് ഓപ്ഷനുകൾ ദൃശ്യമാകും (എ) ആധാർ നമ്പർ, (ബി) അക്കൌണ്ട് നമ്പർ, (സി) മൊബൈൽ നമ്പർ. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പേയ്‌മെന്റിന്റെ നില പരിശോധിക്കാൻ കഴിയും.
  • ആധാർ നമ്പർ, അക്കൌണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകിയ ശേഷം, ‘Get Data’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സ്‌ക്രീനിൽ നിങ്ങളുടെ പിഎം കിസാൻ നില ദൃശ്യമാകും.