ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്.
എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി?
ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10 ഇഞ്ചിൽ ഒരു മുറിവുണ്ടാകുകയും ഹൃദയത്തിൽ എത്താൻ ഉള്ള വാരിയെല്ലിനെ വേർതിരിക്കുകയും വേണം, ഒരു കീ ഹോൾഡ് കാർഡിക് ശസ്ത്രക്രിയയ്ക്ക് 5-7 സെന്റീമീറ്റർ നീളമുള്ള ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാക്കേണ്ടതായി വരുന്നുള്ളു.
കീഹോൾ സർജറിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ആലുവ രാജഗിരി ആശുപത്രിയിലെ Dr. Joseph George സംസാരിക്കുന്നു..