ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്കഅഥവാ ഞവര. കോളിയസ്അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും
വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ഉദരരോഗത്തിന് ആശ്വാസം കിട്ടും.ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.
പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി.പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും.
പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടുംകുട്ടികളെ കുളപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.ചൂടിനെ ഒരു പരിധിവരെ അതിജീവിയ്ക്കുവാനുളള ശേഷിയള്ള സസ്യത്തിന്റെ ഇലയും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍.
ഇല ഉഴുന്നുമാവില്‍ അരച്ച് വടയുണ്ടാക്കികഴിച്ചാല്‍ ഗ്രഹണിയുളളവര്‍ക്ക് രോഗശമനത്തിന് നല്ലതാണ്.ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. മോരുകാച്ചുമ്പോള്‍ രണ്ടോമൂന്നോ ഇലയിട്ടാല്‍ രുചിയും, മണവും വര്‍ദ്ധിക്കുമെന്നു മാത്രമല്ല ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും.
പനി കൂര്‍ക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടി കൈവള്ളയില്‍ തിരുമ്മി നീര് നെറുകയില്‍ ഒഴിക്കുന്നത് കുട്ടികളുടെ പനിക്ക് പരിഹാരമാണ്.പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും.പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂര്‍ക്കയിലനീര് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കാം.പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ പത്ത്ഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീര്‍വീഴ്ച എന്നിവ മാറും.
കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്.