ചെറുപ്രായത്തില്‍ കൃമിശല്യവും വിരശല്യവും പിടികൂടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പൊതുവായി കുട്ടികളെ ബാധിക്കുന്ന വിരശല്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പം ചികിത്സ കൊടുക്കുന്നതിനും അതല്ലെങ്കില്‍ അവരെ ഇവ ബാധിക്കാത്തെ സംരക്ഷണം കൊടുക്കുന്നതിനും സഹായിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന്‍ തരം വിരകളാണ്. കൃമി (Enterobias vermicularis), നാടവിര (Taenia solium), ഉണ്ടവിര (Ascaris lumbricoides) എന്നിവയാണവ.
ഇതില്‍ കൃമിബാധയാണ് കൂടുതല്‍. ചെറിയ നൂല്‍കഷ്ണം പോലെ തോന്നിക്കുന്ന ഈ വിരകള്‍ കടുത്ത അസ്വസ്ഥതയും പോഷക കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും. അഞ്ച് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലാണ് കൃമിബാധ സാമാന്യമായി കാണപ്പെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ഹോട്ടലുകളിലെയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് കൃമിബാധ കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ വിരകള്‍ മലത്തില്‍ നിന്നാണ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. കൃമിബാധിതനായ ഒരാളുടെ വിസര്‍ജ്ജ്യത്തിന്റെ അംശങ്ങള്‍ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോഴാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
- വിസര്‍ജ്ജ്യം ആഹാരത്തില്‍ കലരാനുള്ള സാഹചര്യം ഒഴിവാക്കുക.
- വിസര്‍ജ്ജന ശേഷം കുട്ടിയുടെ കൈപ്പത്തികള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകാന്‍ ശീലിപ്പിക്കുക.
- മാതാപിതാക്കളും ഇത് പാലിക്കണം.
- കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പായി കൈകള്‍ വൃത്തിയായി കഴുകുക.
- ഈച്ചകള്‍ ആഹാരത്തില്‍ വന്നിരിക്കാതെ ശ്രദ്ധിക്കുക.
- മാംസം പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക.
- നഖങ്ങള്‍ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക.
- വീടിന് പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കാന്‍ ശീലിപ്പിക്കുക.
- ഒരു വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് വിരമരുന്ന് നല്‍കാനോ എന്നത് മിക്ക മാതാപിതാക്കളുടേയും സംശയമാണ്. വിരമരുന്ന് കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഒന്നല്ല.
- കുഞ്ഞ് ആഹാരത്തോട് വിരക്തി കാണിക്കുക, അസ്വസ്ഥത, ക്ഷീണം, മലത്തില്‍ കൃമിയോ വിരയോ കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുക ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുകയും വിരമരുന്ന് നല്‍കുകയും ചെയ്യാം.
വിരശല്യമോ ? ഓ അത് കുട്ടികൾക്കല്ലേ.. എന്ന് ചിന്തിക്കാൻ വരട്ടെ.. മനുഷ്യനിൽ സാധാരണ കാണുന്ന വിരകൾ എന്തെല്ലാം ? ഇത് എങ്ങനെ മനുഷ്യ ശരീരത്തിൽ എത്തുന്നു ? ഇവ ഉണ്ടാക്കുന്ന രോഗങ്ങൾ എന്തെല്ലാം ? ഇവയുടെ ലക്ഷണങ്ങൾ എന്തെല്ലാം ? വിരശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..