ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിൽ കുറച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെൻട്രിക്കിളിലേക്ക് എത്തും. ആ എനർജി ഉപയോഗിച്ചാണ് വെൻട്രിക്കിൾ മിടിക്കുന്നത്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകൾക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. പ്രധാനമായും അത്‌ലീറ്റുകളുടെ കുഴഞ്ഞുവീണു മരണത്തിനു പിന്നിൽ കാർഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോൾ ഹൃദയതാളം തെറ്റാം.
ഇത്തരം സംഭവങ്ങൾക്ക് എന്തെല്ലാമാണ് കാരണങ്ങൾ.. കേട്ടു നോക്കൂ..