കുഴിനഖം ഒരാഴ്ചകൊണ്ട് പൂര്‍ണ്ണമായുംമാറണോ ? ഇങ്ങനെ ചെയ്താൽ മതി

കാല്‍വിരലിലെ നഖത്തെ, പ്രത്യേകിച്ചു തള്ളവിരലിലെ നഖത്തെ ബാധിയ്‌ക്കുന്ന ഒരു പ്രശ്‌നമാണ്‌ കുഴിനഖം. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ്‌ ഇതിനെ പറയുക. ചിലരില്‍ കൈ നഖത്തിനും ഈ പ്രശ്‌നമുണ്ടാകാറുണ്ട്‌.നഖങ്ങള്‍ ചര്‍മത്തിനുള്ളിലേയ്‌ക്കു വളര്‍ന്നു വേദനിപ്പിയ്‌ക്കുന്ന ഒരു അവസ്ഥയാണിത്‌.

ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍, വൃത്തിയില്ലായ്‌മ, വല്ലാതെ വിയര്‍ക്കുക, വാസ്‌കുലാര്‍ പ്രശ്‌നം, പ്രമേഹം, നഖം തീരെ ചെറുതായി ഇരുഭാഗവും ഇറക്കി വെട്ടുക തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാനകാരണങ്ങളാണ്‌.എന്തിനുമെന്ന പോലെ ഇതിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്‌.