കുഴിനഖം കളയാന്‍ ഇതാ ഒരു ഉഗ്രന്‍ മരുന്ന്; എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഇത് പ്രവർത്തിക്കുന്ന അത്ഭുതം കാണാം

കാല്‍വിരലിലെ നഖത്തെ, പ്രത്യേകിച്ചു തള്ളവിരലിലെ നഖത്തെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് ഇതിനെ പറയുക. ചിലരില്‍ കൈ നഖത്തിനും ഈ പ്രശ്നമുണ്ടാകാറുണ്ട്. നഖങ്ങള്‍ ചര്‍മത്തിനുള്ളിലേയ്ക്കു വളര്‍ന്നു വേദനിപ്പിയ്ക്കുന്ന ഒരു അവസ്ഥയാണിത്. ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍, വൃത്തിയില്ലായ്മ, വല്ലാതെ വിയര്‍ക്കുക, വാസ്കുലാര്‍ പ്രശ്നം, പ്രമേഹം, നഖം തീരെ ചെറുതായി ഇരുഭാഗവും ഇറക്കി വെട്ടുക തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്.

ആന്റിബാക്ടീരിയല്‍ സോപ്പ് ഇളംചൂടുവെള്ളത്തില്‍ കലക്കി ഇതില്‍ കാലു മുക്കി അല്‍പനേരം വയ്ക്കുക. പിന്നീട് ഇത് തുടച്ച്‌ ഈ ഭാഗം പഞ്ഞി കൊണ്ടു മൂടി ഇതിനു മുകളില്‍ ഒരു ലെയര്‍ കട്ടി കുറഞ്ഞ രീതിയില്‍ ആന്റിബാക്ടീരിയല്‍ ഓയന്റ്മെന്റ് പൊതിഞ്ഞു കെട്ടുക.

ഒരു കഷ്ണം ചെറുനാരങ്ങ മുറിച്ചത് കുഴിനഖത്തിനു മുകളില്‍ വച്ചു കെട്ടുകയോ ബാന്‍ഡേജ് വച്ച്‌ ഒ്ട്ടിയ്ക്കുകയോ ചെയ്യാം. അത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം ചെയ്യും.

സാധാരണ ഉപ്പ് ഇളംചൂടുവെള്ളത്തില്‍ കലക്കി ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിച്ച്‌ കാലിറക്കി വയ്ക്കാം.

ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒറിഗാനോ ഓയില്‍ ഇതിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്.

കുഴിനഖമുള്ളിടത്ത് ടീ ട്രീ ഓയില്‍ പുരട്ടുന്നതു ഗുണം ചെയ്യും. ഇത് നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്സാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ കാല്‍ മുക്കുകയോ നേരിട്ട് നഖത്തില്‍ പുരട്ടുകയോ ചെയ്യാം. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നേരിട്ട് കഴിയ്ക്കുകയും ചെയ്യാം. ഇത് രക്തത്തില്‍ നേരിട്ടലിഞ്ഞു ചേരും. വീഡിയോ കാണാം.