രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മികച്ച പാനീയമാണ് കുടങ്ങൽ ഇലയിട്ട് തിളപ്പിച്ച വെള്ളം. വേനൽക്കാലത്തെ അമിത ക്ഷീണവും നിർജലീകരണവും ഒഴിവാക്കാൻ സഹായിക്കുന്നു. മികച്ച ഉറക്കം പ്രദാനം ചെയ്യാനും അദ്ഭുതകരമായ കഴിവുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനപ്രക്രിയ സുഗമമാക്കും. അൾസറിന് പ്രതിവിധിയായി ഉപയോഗിക്കാം.
രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഈ പാനീയം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉത്തമമാണ്. സന്ധിവാതം, സന്ധികളിലെ നീര് എന്നിവ ശമിപ്പിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് കുടങ്ങൽ ഇല വെള്ളം. നാഡികളുടെയും ഞരമ്പുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. കിഡ്നിയെ സംരക്ഷിക്കുന്ന ഈ പാനീയം മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്.
ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം കരളിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു ഈ അത്ഭുത പാനീയം. ചർമരോഗങ്ങളെ അകറ്റി ചർമത്തിന്റെ ആരോഗ്യം സംരക്ഷിച്ച് ചർമത്തിന് യൗവനം നൽകും.