സംസ്ഥാനത്ത് പുതുതായി രണ്ട് കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ളത് 19 പേർ.
വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റലിക്കാരനാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ വെള്ളനാട് സ്വദേശിയാണ്.
5468 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലുണ്ട്. 271 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 1715 സാമ്പിളുകള്‍ അയച്ചതില്‍ 1132 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.