കേരളത്തിൽ ആദ്യ കോവിഡ് മരണം. കൊച്ചി സ്വദേശി യാക്കൂബ് എന്നയാളാണ് മരിച്ചത്

കേരളത്തിൽ ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് (69) എന്നയാളാണ് മരിച്ചത്. ദുബായിൽ നിന്ന് എത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇയാൾ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ ഒൻപത്മണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Leave a Comment