കൊത്ത് കൊത്തായി മുടികൊഴിന്നോ ഉടനെ എണ്ണയില്‍ ഈ സാധനം കലര്‍ത്തു മുടി നിറഞ്ഞു വളരും

മനുഷ്യരെല്ലാവരും മുടിയുടെ കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്തുന്നവരാണ്. പതിവിലും കൂടുതലായി മുടി കൊഴിഞ്ഞാൽ എല്ലാവരും ടെൻഷനിലാകും. എന്നാൽ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മരുന്ന് വീട്ടിൽ ഉണ്ടാക്കിയെടുക്കാം. യൂട്യൂബിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് മുടി വളരാനുള്ള ഇൗ അദ്ഭുത എണ്ണയെക്കുറിച്ച് പരാമാർശിക്കുന്നത്.

നാട്ടിൻപുറങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഉരുക്കു വെളിച്ചെണ്ണയാണ് മുടി വളരാനുള്ള മാജിക് എണ്ണയായി പറയുന്നത്. ഇത് ആഴ്ചയിൽ മൂന്നു ദിവസം സ്ഥിരമായി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചാൽ മുടികൊഴിച്ചിൽ മാറുകയും തലമുടി തഴച്ചു വളരുകയും ചെയ്യുമെന്നാണ് വിശദീകരണം. 

ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധവും വീഡിയോയിൽ പറയുന്നുണ്ട്. തേങ്ങ ചിരകി മിക്സിയിൽ അരച്ചെടുത്ത് അത് നന്നായി പിഴിഞ്ഞ് ഒന്നാം പാൽ എടുക്കുക. അത് നല്ലവണ്ണം ചീനച്ചട്ടിയിൽ ഒഴിച്ച് വെളിച്ചെണ്ണ കിട്ടുന്നതു വരെ ഉരുക്കുക. അവസാനം തേങ്ങയുടെ ചണ്ടി ചീനച്ചട്ടിയിൽ അടിയുകയും എണ്ണ തെളി‍ഞ്ഞു വരികയും ചെയ്യും. ഇത് അരിച്ചെടുത്ത് മാസങ്ങളോളം ഉപയോഗിക്കാം..