കൊറോണയെക്കുറിച്ച് ഡോകടര്‍ ശ്രീജിത്ത് (പഴയ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു). കാണാതെ പോകരുത് ഈ വിലപ്പെട്ട അറിവ്.. എല്ലാവരിലും എത്തിക്കൂ

ഇത്തരം രോഗങ്ങള്‍ പരക്കുന്നതില്‍, മനുഷ്യന് വേണ്ടിയാണ് മറ്റെല്ലാ ജീവജാലങ്ങളുമെന്ന അബദ്ധ ധാരണയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന സംസ്‌കാരങ്ങളുടെ പങ്ക് ആലോചനാ വിഷയമാക്കണം. സകല ജന്തുക്കളെയും (ജീവനോടെയുള്‍പ്പെടെ) ഭക്ഷണമാക്കുന്ന, ചൈന പോലുള്ള രാജ്യങ്ങളിലെ ജീവിതശൈലിയും പരിശോധിക്കണം. പ്രകൃതിയെ അമ്മയായി കരുതുന്നതാണ് നമ്മുടെ സംസ്‌കാരം. സകല ജീവജാലങ്ങളും മനുഷ്യനെ പോലെ തന്നെ ഇവിടെ ജീവിക്കുവാനവകാശമുള്ളവയാണെന്ന സത്യം സനാതന സംസ്‌കാരത്തില്‍ മാത്രം കാണപ്പെടുന്നതാണ്.

മനുഷ്യന്‍ പരിണാമങ്ങളുടെ കാലാന്തരത്തില്‍ കുറെയേറെ മൃഗങ്ങളെ ഒപ്പം വളര്‍ത്തുകയും കര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് പരിഷ്‌കാരത്തിന്റെയും മാംസഭക്ഷണശീലത്തിന്റെയും പേരില്‍ സംസ്‌കാരത്തിന്റെ സകല സീമകളും ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരു പരിധി വരെയെങ്കിലും ഈ ശീലങ്ങളും നമ്മെ ഈ ദുരന്തത്തിലെത്തിക്കുന്നതില്‍ ആക്കം കൂടിയിട്ടുണ്ടാവണം.

പ്രതീക്ഷിച്ചതുപോലെ കേരളത്തിലും ‘കോവിഡ്-19’എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടന്‍ മാറും, നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ നാം ഓരോരുത്തരും എന്തുചെയ്യുന്നു, ചെയ്യുന്നില്ല എന്നതിനനുസരിച്ചിരിക്കും ഈ രോഗത്തിന്റെ വ്യാപനവും അതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും. രാജ്യം ഇന്നു വരെ നേരിട്ടിട്ടില്ലാത്ത ഗൗരവതരവും അടിയന്തിരവുമായ സാഹചര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ചില വ്യക്തികളുടെ അഹംഭാവവും സാമൂഹ്യ ബോധമില്ലായ്മയും പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന സാഹചര്യമുണ്ട്.

മാറിയ ഘട്ടത്തില്‍ വീഡിയോയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു… വീണ്ടും കാണുക.. കൊറോണ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..