കൊറോണയെ പറ്റി എല്ലാം ഈ മൊബൈൽ ആപ്പ്ളിക്കേഷൻ പറഞ്ഞു തരും.

കൊറോണ നാട്ടിൽ വിതക്കുന്ന ഭീതി തീരെ ചെറുതല്ല.സര്ക്കാരും ആരോഗ്യ സംവിധാനങ്ങളും ഇതിനെതിരെ ഒന്നായി നിന്ന് പ്രതിരോധിക്കുന്ന കാഴ്ച ആണ് നമ്മൾ കാണുന്നത്.അതിനായി നിരവധി വഴികൾ നമ്മുടെ ആരോഗ്യ മന്ത്രിയും മഖ്യമന്ത്രിയും മറ്റു ആരോഗ്യ രംഗത്തെ വിദഗ്ധരും ഒക്കെ മുന്നോട് വെക്കുന്നുണ്ട്.ഇന്ന് വരെ 19 പേർക്കേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു എന്നതും ആശ്വാസകരമായ വാർത്ത തന്നെ ആണ്.ജാഗ്രത യാണ് ഭയത്തെ കാൾ ഈ അവസരത്തിൽ ആവശ്യം എന്നതാണ് നമ്മുടെ ഭരണാധികാരികൾ നമ്മുടെ മുന്നോട് വെക്കുന്ന സന്ദേശം.തീർച്ചയായും ഭയമല്ല നമുക്ക് ജാഗ്രത തന്നെ ആണ് വേണ്ടത്.

മറ്റു പല നാടുകളിലെയും വാർത്തകൾ നമ്മൾ കേൾക്കുന്നതിൽ ശുഭകരമായവ ഒന്നും തന്നെ അല്ല. എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായി നമ്മുടെ കേരളം രോഗ പ്രതിരോധത്തിന് പുതിയ മാനങ്ങൾ തീർക്കുകയാണ്.രോഗത്തെ പറ്റിയും രോഗികളെ പറ്റിയും ഒക്കെ സമഗ്രമായി പറഞ്ഞു തരുന്ന ഒരു അപ്പ്ലിക്കേഷൻ സംസ്ഥാന സർക്കാർ പുത്തിരക്കിയിട്ടുണ്ട്.അതിന്റെ പേരാണ് Go K direct .നിരവധി വിവരങ്ങൽ രോഗവുമായി ബന്ധപെട്ടു നമുക്ക് ഈ ആപ്പ്ലിക്കേഷനിൽ ലഭ്യമാണ്.മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പേജിലൂടെയാണ് ഇങ്ങനെ ഒരു അപ്പ്ലിക്കേഷനെ പറ്റി പറയുകയുണ്ടായത്.

രോഗത്തെ പറ്റിയും കൊറന്റൈൻ നെ പറ്റിയും യാത്രക് ഹെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഒക്കെ നിരവധി കാര്യങ്ങൾ ഇതിലൂടെ പങ്കു വെക്കപ്പെടുന്നുണ്ട്.രോഗം മൂലം മാറ്റി വെക്കുന്ന പരിപാടികൾ സർക്കാരിന്റെ പുതിയ നയങ്ങൾ എന്നിവയൊക്കെ തന്നെയും നമുക്ക് ഈ ആപ്പ്ലികേഷനിലൂടെ ലഭ്യമാണ്

GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

മുഖ്യമന്ത്രിയുടെ ഫെയ്സ്ബൂക്ക് പോസ്റ്റ് താഴെ ആയി വായിക്കാം.,

കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.