കൊറോണയെ പ്രതിരോധിക്കാൻ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ അറിയേണ്ടത്..

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. കൈകൾ ഇടക്കിടക്ക് കഴുകുന്നത് പോലെ തന്നെ അവ ശുചിത്വത്തോടെ സൂക്ഷിക്കാൻ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടത്? ഹാൻഡ് സാനിറ്റൈസർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. .

ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാൻ ലളിതവും സൗകര്യപ്രദവും പലപ്പോഴും വാങ്ങുവാൻ എളുപ്പത്തിൽ ലഭ്യവുമാണ്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നതിന് ശരിയായ മാർഗ്ഗമുണ്ടെങ്കിലും, അത് ഉപയോഗിക്കുവാൻ പാടില്ലാത്തത് എപ്പോഴൊക്കെയാണ് എന്നതിനെ കുറിച്ച് അറിയുക എന്നതാണ് കൂടുതൽ പ്രധാനം. ഹാൻഡ് സാനിറ്റൈസർ സൂക്ഷ്മാണുക്കളെ കൊല്ലാൻ സഹായിക്കും, പക്ഷേ ഇത് എല്ലാ അണുക്കളിലും ഫലപ്രദമല്ല. മാത്രമല്ല, നിങ്ങളുടെ കൈയിലുള്ള മറ്റ് അനാവശ്യ പദാർത്ഥങ്ങൾക്കെതിരെ ഒന്നും ചെയ്യുകയുമില്ല.

കൊറോണ വൈറസ് പോലുള്ള മാരക രോഗാണുക്കളെ തുരത്താൻ സാധ്യമാകുമ്പോഴെല്ലാം നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ശുപാർശ ചെയ്യുന്നു (കൂടാതെ, എല്ലായ്പ്പോഴും നിങ്ങളുടെ കൈകൾ കാഴ്ച്ചയിൽ അഴുക്കുമയം ആയിരിക്കുമ്പോൾ). ഇതിനുപുറമെയും ഹാൻഡ് സാനിറ്റൈസർ നിങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ, കൈ കഴുകുവാൻ സാധിക്കാത്ത അവസ്ഥയിലും ഇത് പ്രയോജനകരമാണ്.

സാനിറ്റൈസർ ഉപയോഗിക്കേണ്ടത് എപ്പോൾ?

☛ നിങ്ങൾക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാൻ സാധിക്കാതെ വരുമ്പോൾ
☛ കഴുകിയ ശേഷം നിങ്ങൾക്ക് അധിക പരിരക്ഷണം ആവശ്യമുള്ളപ്പോൾ

സാനിറ്റൈസർ ഉപയോഗിക്കുവാൻ പാടില്ലാത്തത് എപ്പോൾ?

☛ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്ന സമയത്ത്
☛ നിങ്ങളുടെ കൈകൾ കാഴ്ച്ചയിൽ മലിനമാകുമ്പോൾ
☛ നിങ്ങളുടെ കൈയ്യിൽ രാസവസ്തുക്കൾ ഉള്ളപ്പോൾ

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

സാനിറ്റൈസർമാർ ആദ്യമായി വിപണിയിലേക്ക് വന്നപ്പോൾ, അവയ്ക്ക് എന്താണ് ചെയ്യാൻ കഴിയുന്നതെന്നും ചെയ്യാൻ കഴിയാത്തതും എന്ന് കാണിക്കുന്ന ഗവേഷണങ്ങൾ വളരെ കുറവായിരുന്നു, പക്ഷേ ഇന്ന് അത് മാറി. കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട് എങ്കിലും, ശാസ്ത്രജ്ഞർ എല്ലായ്‌പ്പോഴും ഇതേ കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുന്നു.

ഹാൻഡ് സാനിറ്റൈസറുകളിലെ സജീവ ഘടകം എന്നത് ഐസോപ്രോപൈൽ ആൽക്കഹോൾ (റബ്ബിങ് ആൽക്കഹോൾ), ആൽക്കഹോളിന്റെ സമാനമായ ഒരു രൂപം (എത്തനോൾ അല്ലെങ്കിൽ എൻ-പ്രൊപാനോൾ) അല്ലെങ്കിൽ അവയുടെ രണ്ടിന്റെയും സംയോജനമാണ്. സൂക്ഷ്മാണുക്കളുടെ പ്രോട്ടീനുകളാൽ നിർമ്മിക്കപ്പെട്ട സംരക്ഷിത പുറം പാളി അലിയിക്കുകയും, അവയുടെ ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സൂക്ഷ്മാണുക്കളെ കൊല്ലുമെന്നതിന്റെ പേരിൽ ആൽക്കഹോൾ പണ്ടേ അറിയപ്പെട്ടിരുന്നു.

സി‌ഡി‌സി പറയുന്നതനുസരിച്ച്, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈ കഴുകുന്നതുപോലെ ഹാൻഡ് സാനിറ്റൈസർ അണുക്കളെ ഫലപ്രദമായി കൊല്ലുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, എന്നാൽ അത് നിങ്ങളുടെ കൈകൾ ദൃശ്യപരമായി വൃത്തികെട്ടതോ എണ്ണമയം ഉള്ളതോ അല്ലെങ്കിൽ മാത്രം. ദോഷകരമായ രാസവസ്തുക്കളും അവ നീക്കം ചെയ്യുന്നില്ല.

സോപ്പും വെള്ളവും ഉപയോഗിച്ച് നീക്കം ചെയ്യുന്ന ചില സാധാരണ അണുക്കളെ ഹാൻഡ് സാനിറ്റൈസറുകൾ നശിപ്പിക്കുന്നില്ല. അത്തരത്തിലുള്ള അണുക്കൾ ഇനിപ്പറയുന്നവയാണ്:

☛ ക്രിപ്‌റ്റോസ്‌പോരിഡിയം
☛ ക്ലോസ്ട്രിഡിയം ഡിഫിസൈൽ
☛ നൊറോവൈറസ്

ബാക്ടീരിയ, വൈറസ് സംരക്ഷണം

ടൈഫോയ്ഡിനും മറ്റും കാരണമാകുന്ന സാൽമൊണെല്ല, ഇ. കോളി, എബോള, റോട്ടവൈറസ്, ഇൻഫ്ലുവൻസ, എംആർഎസ്എ (മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ്) എന്നിവ അകറ്റും എന്ന രീതിയിൽ തെളിയിക്കപ്പെടാത്ത അവകാശവാദങ്ങൾ ഉന്നയിച്ചതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ചില ഹാൻഡ് സാനിറ്റൈസർ കമ്പനികൾക്കെതിരെ നിയമനടപടി ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

ഇത് എങ്ങിനെ ഉപയോഗിക്കണം?

ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ, അവയുടെ ഫലപ്രാപ്തി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ബ്രാൻഡിൽ ഉള്ള ഉൽപ്പന്നമാണ് എന്നതിന് പുറമേ, താഴെ പറയുന്ന ചില കാര്യങ്ങളും പരിഗണിക്കുക:

  • നിങ്ങൾ എത്രമാത്രം ഉപയോഗിക്കുന്നു
  • ശരിയായ സാങ്കേതികത
  • സ്ഥിരത

നിങ്ങൾ പൊതുഗതാഗത സംവിധാനത്തിൽ യാത്ര നടത്തുമ്പോൾ, ആർക്കെങ്കിലും കൈ കൊടുക്കുകയോ, ഒരു മൃഗത്തെ സ്പർശിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ പലചരക്ക് കടയിലെ ബാസ്ക്കറ്റിലും ട്രോളിയിലും മറ്റും തൊട്ടതിനുശേഷം, തുടങ്ങിയ സമയങ്ങൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉചിതമായേക്കാവുന്ന ചില സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.

ഹാൻഡ് സാനിറ്റൈസർ ശരിയായി ഉപയോഗിക്കുന്നതിന്:

☛ ശുപാർശ ചെയ്യുന്ന അളവ് സാനിറ്റൈസർ ഒരു കൈയ്യിൽ ഒഴിക്കുക. (ഉൽപ്പന്നത്തിന്റെ കുപ്പിയിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വായിക്കുക.)

☛ നിങ്ങളുടെ കൈകൾ ഒന്നിച്ച് കൂട്ടിപ്പിടിച്ച് തടവുക, നിങ്ങളുടെ വിരലുകൾക്കിടയിൽ ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ കൈയും ഇത് കൊണ്ട് നന്നായി തടവുക.

☛ നിങ്ങളുടെ ചർമ്മം വരണ്ടുകഴിഞ്ഞാൽ മാത്രം സാനിറ്റൈസർ തടവുന്നത് നിർത്തുക.

ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസിംഗ് ജെൽ കൊച്ചുകുട്ടികളുടെ കൈയ്യിൽ പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഇത് വിഴുങ്ങിയാൽ വളരെ അപകടകരമാണ്. ഉയർന്ന അളവിൽ മദ്യം അടങ്ങിയിരിക്കുന്നത് ഒരു കൊച്ചു കുട്ടിക്ക് മാരകമായേക്കാം.

ഉപയോഗിക്കുവാൻ പാടില്ലാത്തത് എപ്പോൾ?

സോപ്പിനും വെള്ളത്തിനും പകരം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കരുത് എന്ന് പറയുന്നത് ഈ സാഹചര്യങ്ങളിൽ ആണ് :-

☛ കഴുകുന്നതിന് സൗകര്യമുണ്ടെങ്കിൽ
☛ നിങ്ങളുടെ കൈകൾ എണ്ണമയം ഉള്ളതോ അല്ലെങ്കിൽ വൃത്തികെട്ടതോ ആണെങ്കിൽ
☛ നിങ്ങളുടെ കൈയ്യിൽ രാസവസ്തുക്കൾ ഉണ്ട് എങ്കിൽ
☛ ഹാൻഡ് സാനിറ്റൈസർ കൊണ്ട് നശിക്കപ്പെടാത്ത പകർച്ചവ്യാധി പടർത്തുന്ന അണുക്കളുമായി നിങ്ങൾ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ
☛ നിങ്ങൾ ഉയർന്ന അണുബാധയുള്ള അവസ്ഥയിലാണ് എങ്കിൽ

നിങ്ങളെയും കുടുംബത്തെയും ആരോഗ്യകരമായി നിലനിർത്തുന്നതിന്, നിങ്ങൾ ബാത്റൂം ഉപയോഗിച്ച ശേഷമോ ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ ശേഷമോ, കൈകൾ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. 20 സെക്കൻഡ് നേരം ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നതാണ് നല്ലത്.

Leave a Comment