കൊറോണയ്ക്ക് പുറകെ ചൈനയിൽ നിന്നും ഹാന്റാ വൈറസ്. ഇത് മറ്റു രാജ്യങ്ങളിൽ പടരുമോ ?

കൊറോണ ലോക്ക് ഡൌൺ കാരണം വീടുകൾക്കുള്ളിൽ കഴിയുന്ന നമ്മുടെ മുന്നിലേക്കാണ് ചൈനയിൽ ഹാന്റാ വൈറസ് ബാധിച്ചു ഒരാൾ മരിച്ചു എന്ന വാർത്ത വരുന്നത്.. എന്താണ് ഈ വൈറസ്.. ഇത് പടരുമോ ? ഈ വൈറസ് മനുഷ്യനെ എങ്ങനെ ബാധിക്കുന്നു ? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ? ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടരുമോ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവർക്കും ഈ അറിവ് ഇപ്പോൾ ആവശ്യമാണ് .

പ്രധാനമായും എലി, മുയല്‍ തുടങ്ങിയവയിലൂടെ പടരുന്ന വൈറസാണിതെന്ന് അമേരിക്കയിലെ രോഗ നിവാരണ കേന്ദ്രമായ യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കിയിട്ടുണ്ട്. എലിയുടെ മൂത്രം, മലം, ഉമിനീര്‍ എന്നിവയില്‍ നിന്നുള്ള വൈറസ് കണികകള്‍ വായുവില്‍ സഞ്ചരിക്കുകയും  വ്യക്തിയെ ബാധിക്കുകയും ചെയ്യും.  അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഹാന്റ വൈറസ് ബാധിച്ച മൃഗം കടിച്ചാലും വൈറസ് ബാധിക്കാം. എലിയുടെ മൂത്രം, ഉമിനീര്‍ എന്നിവയാല്‍ മലിനമായ പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായയിലോ മൂക്കിലോ തൊട്ടാലോ ഇങ്ങനെ മലിനമായ ഭക്ഷണം കഴിച്ചാലോ ആളുകളിലേക്ക് ഹാന്റ വൈറസ് പടരുമെന്ന് വിദഗ്ധര്‍ കരുതുന്നു.