കൊറോണ കാലത്തു വീട്ടിലിരുന്നു സമ്പാദിക്കാനായി ഒരു ഉഗ്രൻ വഴി

കൊറോണ ഒരു രോഗം എന്നതിനപ്പുറം സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടി മോശമായി ബാധിയ്ക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നത് തർക്കമില്ലാത്ത ഒരു കാര്യമാണ്. വ്യക്തികളെന്നല്ല , പ്രസ്ഥാനങ്ങളെന്നല്ല,എല്ലാവരെയുടെയും സാമ്പത്തിക സ്ഥിതിയെ ഇത് എങ്ങനെ ബാധിക്കുന്നു എന്നത് പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ്. എന്നാൽ ഈ ലോക്ക് ടൗൺ കാലത്തെ എങ്ങനെ സാമ്പത്തികമായി നേരിടാം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ഇവിടെ പറയുന്നത് അത് എന്താണ് എന്ന് നോക്കാം.

ഇന്ന് എവിടെ നോക്കിയാലും ഓൺലൈൻ ജോലികൾ കാണാൻ സാധിക്കും.എന്നാൽ വിശ്വാസ്യത ഉള്ളവ എത്രത്തോളം ഉണ്ട് എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാൽ വിശ്വാസ്യത ഉള്ള നന്നായി സമ്പാദിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയെ പറ്റി ആണ് ഇവിടെ പറയുന്നത്. ഡിഗ്രിയോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് നന്നായി സമ്പാദിക്കാൻ കഴിയുന്ന ഒരു വഴി കൂടി ആണ് ഇത്. അല്ലെങ്കിൽ ഇത് പഠിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നവർക്ക് ഉള്ള നല്ല ഒരു വഴി ആണ് ഇത്.

ഒരു മാസം ഒരു ലക്ഷം വരെ സമ്പാദിക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.chegg india എന്ന സ്ഥാപനത്തിലാണ് ഈ അവസരം നിങ്ങളെ കാത്തിരിക്കുന്നത്.chegg എന്നത് യു എസ് എ യിലെ കാലിഫോർണിയയിൽ സ്ഥാപിതമായ സ്ഥാപനം ആണ്.അവരുടെ ഇന്ത്യൻ പതിപ്പാണ് chegg india എന്നത്. നിരവധി ആളുകൾ ജോലി ചെയ്യുന്ന (ഏകദേശം ഒരു ലക്ഷം) വരെ സമ്പാദിക്കാൻ കഴിയുന്ന ഒരു വഴി കൂടി ആണ് chegg india മുന്നോട് വെക്കുന്നതു. 325 കോടി രൂപയോളം ഇത്തരത്തിൽ ശമ്പളം ആയി അവർ നൽകി കഴിഞ്ഞു.chegg india യിൽ സബ്ജെക്റ്റ് എക്സ്പ്പർട്ട് എന്ന തസ്തികയിൽ ആണ് ജോലി ചെയ്യാൻ സാധിക്കുന്നത്.

സബ്ജെക്റ്റ് എക്സ്പ്പർട്ട് എന്ന് കേട്ട് ഞെട്ടേണ്ട കാര്യമില്ല. അവർ മുന്നോട് വെക്കുന്ന 26 ഇൽ പരം വിഷയങ്ങൾ ഉണ്ട്.ഈ വിഷയങ്ങളിൽ നിങ്ങൾക്കു പരിജ്ഞാനം ഉണ്ട് എങ്കിൽ ആ വിഷയത്തിൽ കമ്പനി യുമായി അസ്സോസിയേറ്റ് ചെയ്തു ജോലി ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം. ഇത്തരം ആവശ്യങ്ങൾ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.