കൊറോണ വന്ന വ്യക്തിയുടെ വാക്കുകൾ വൈറൽ ആകുന്നു.. എല്ലാവരും വായിക്കുക.

“അങ്ങനെ എനിക്കും കൊറോണ പിടിപെട്ടു. ആദ്യത്തെ result. +ve ആയിരുന്നു.. പിന്നീട് രണ്ടാമത്തെ ചെക്കിങ്ങിലും മൂന്നാമത്തെ ചെക്കിങ്ങിലും നെഗറ്റീവ് ആയി. ഇപ്പോൾ കോറോണയുടെ പിടിയിൽ നിന്നും രെക്ഷപെട്ടു. പെട്ടെന്ന് മാറിയത് തന്നെ ഇവിടുത്തെ ഹോസ്പിറ്റലിന്റെ കഴിവുകൊണ്ടാണ്. സ്വദേശി എന്നോ പ്രവാസിയെന്നോ ഒരു വേര്തിരിവും ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ പരിഗണന തരുന്ന ഈ നാട് (ഖത്തർ )എത്ര നന്ദി പറഞ്ഞാലും തീരില്ല.

എനിക്ക് പറയാനുള്ളത് എല്ലാവര്ക്കും വരാതെ സൂക്ഷിക്കുക. നമ്മുടെസർക്കാരും ആരോഗ്യവകുപ്പും പറയുന്നത് പോലെ അനുസരിക്കുക. ഒരു രോഗം വന്നു ചികിത്സിക്കലിലും നല്ലതു അത് വരാതെ സൂക്ഷിക്കുക. ഇത് വന്നവരോട് എനിക്ക് പറയാനുള്ളത് ഒട്ടും പേടിക്കേണ്ട കാര്യമില്ല. ഡോക്ടർ പറയുന്നത് പോലെ അതേ പടി അനുസരിച്ചാൽ പെട്ടെന്ന് തന്നെ മാറിക്കിട്ടും..ഈ അസുഖം പിടിപെട്ട ലോകത്തെ എല്ലാവര്ക്കും പെട്ടെന്ന് തന്നെ അസുഖം ഭേദപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട്. ..”

എന്ന് Safeer Irumbuzhi