കൊറോണ വൈറസ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കുക. പരമാവധി ഷെയർ ചെയ്യുക..

1) വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊറോണ വൈറസ് പടര്‍ത്താന്‍ കഴിയുമോ?

നിലവില്‍, പട്ടിയും പൂച്ചയും പോലുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് പുതിയ കൊറോണ വൈറസ് ബാധിക്കുമോ  എന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം സോപ്പ് ഉപയോഗിച്ചു കൈകഴുകുന്നത്  നല്ലതാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇ.കോളി, സാല്‍മൊണെല്ല തുടങ്ങിയ ബാക്ടീരിയകളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും.

2) കൊറോണ വൈറസ് പ്രായമായവരെ ബാധിക്കുന്നുണ്ടോ? ചെറുപ്പക്കാരെയും ഇത് ബാധിക്കുമോ?

പ്രായഭേദമന്യേ എല്ലാവരെയും ബാധിച്ചേക്കാവുന്നതാണ് കൊറോണ വൈറസ്. പ്രായമായവര്‍ക്കും ആസ്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഉള്ളവര്‍ക്കും വൈറസ് മൂലം രോഗാവസ്ഥ ഗുരുതരമായേക്കാം. എല്ലാ പ്രായത്തിലുള്ള ആളുകളും മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുവാനും മാസ്‌ക് ഉപയോഗിച്ചു ശ്വസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

3) കൊറോണ വൈറസിനെ തടയുന്നതിനും ചികിത്സിക്കുന്നതിനും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണോ?

ആന്റിബയോട്ടിക്കുകള്‍ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല. മറിച്ചു ബാക്ടീരിയകള്‍ക്കെതിരെയാണ്  ഉപയോഗപ്രദം. പുതിയ കൊറോണ 2019-nCoV  വൈറസ് വിഭാഗത്തില്‍പ്പെടുന്നവയാണ്. അത് കൊണ്ട് തന്നെ ആന്റിബയോട്ടിക്കുകള്‍ രോഗം തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ 2019-nCoV മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിക്ക് അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയേക്കാം.

4) കൊറോണ വൈറസ് തടയുന്നതിനോ ചികിത്സിക്കുന്നതിനോ എന്തെങ്കിലും പ്രത്യേക മരുന്നുകള്‍ ഉണ്ടോ?

കൊറോണ വൈറസ് ബാധ തടയുന്നതിനായോ ചികില്‍സിക്കുന്നതിനായോ ഇത് വരെ മരുന്നുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ വൈറസ് ബാധയേറ്റവര്‍ക്ക് ഉചിതമായ പരിചരണവും ചികിത്സയും നല്‍കണം.

കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ധാരാളം തെറ്റിധാരണകൾ ഉണ്ട്. സർക്കാരും ആരോഗ്യപ്രവർത്തകരും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക. ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകളെ കുറിച്ചും അവയുടെ സത്യാവസ്ഥയും ഡോ: വേണുഗോപാൽ സംസാരിക്കുന്നു.