കൊറോണ വൈറസ്.. കേരളീയരുടെയും പ്രവാസികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്..

ഒരു കൂട്ടം കോമണ്‍ വൈറസുകളെ ഒരുമിച്ച് പറയുന്ന പേരാണ് കൊറോണ. സാധാരണ ജലദോഷം മുതല്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം- മെര്‍സ് [ MERS ], സിവിയര്‍ അക്ക്യൂട് റെസ്പിറേറ്ററി സിന്‍ഡ്രോം- സാര്‍സ് [ SARS ] ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണം കൊറോണ വൈറസാണ്. കിരീടം എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് കൊറോണ വൈറസിന് ആ പേര് കിട്ടിയത്. മൈക്രോസ്‌കോപ്പിലൂടെ കാണുന്ന വൈറസിന്റെ ചിത്രം സൂര്യന്റെ കൊറോണയക്ക് സമാനമാണ്.

ചൈനയില്‍ ജനുവരി ഏഴിനാണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ തിരിച്ചറിഞ്ഞ വൈറസ് സ്‌ട്രെയിന്‍ ഇതിന് മുമ്പ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. 2019-nCoV എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പാമ്പില്‍ നിന്നോ വവ്വാലില്‍ നിന്നോ ആണ് രോഗം മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് കരുതുന്നു.

കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. SARS പടര്‍ന്നത് മരപ്പട്ടിയില്‍ നിന്നും, MERS ഒട്ടകത്തില്‍ നിന്നുമാണെന്ന് കരുതുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും കണ്ടെത്തിയിടുണ്ട്. മനുഷ്യരെ ഇതുവരെ ബാധിച്ചിട്ടില്ലാത്ത നിരവധി കൊറോണ വൈറസുകള്‍ മൃഗങ്ങളിലുണ്ട്.

Leave a Comment