കൊറോണ വൈറസ് തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്യണം..

കൊറോണ വൈറസിനെതിരെ എന്തുകൊണ്ട് നമ്മൾ കടുത്ത നിയന്ത്രണം പാലിക്കണം എന്നറിയാമോ ? കൊറോണ വൈറസ് തടയാൻ നാം എടുക്കേണ്ട മുൻകരുതലുകൾ എന്തല്ലാം ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ… ഈ വീഡിയോ കാണുന്ന എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്യണം..

എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?

ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചു പറയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം.

എപ്പോഴാണ് ജീവന് ഭീഷണിയാവുന്നത്?

കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ച് ARDS (Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് കോവിഡ് 19 വൈറസ് ബാധ ജീവന് ഭീഷണിയാവുന്നത്. 

ആരെല്ലാമാണ് കോവിഡ് 19 വൈറസ് ബാധയെ ഗൗരവമായി എടുക്കേണ്ടത് ?

പ്രമേഹം, ശ്വാസകോശരോഗം, കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞ വ്യക്തികള്‍, വൃദ്ധര്‍, കൈക്കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് വൈറസ് ബാധയെ കൂടുതല്‍ ഗൗരവമായി കാണേണ്ടത്. 

കോവിഡ് 19 വൈറസ് കൂടുതല്‍ കണ്ടുവരുന്നത് ആര്‍ക്കെല്ലാമാണ്?

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കൊറോണ വൈറസ് ബാധിതരും വിദേശയാത്ര നടത്തുകയോ അല്ലെങ്കില്‍ വിദേശത്ത് നിന്നും വന്നവരുമായി അടുത്തിടപഴകിയവരോ ആണ്. ഇത് കൂടാതെ വൈറസ് ബാധിതരെ ചികിത്സിച്ചവരിലുമാണ് ഇത് കൂടുതലായി കാണുന്നത്.

കൊറോണ വൈറസ് ബാധ മരണകാരണമാവാറുണ്ടോ?

കൊറോണ വൈറസ് ബാധിതരില്‍ 20-30 ശതമാനം പേരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഈ 20-30 ശതമാനം പേരില്‍ 2-3 ശതമാനം പേര്‍ മരണത്തിന് കീഴ്‌പ്പെടുന്നു.

രോഗസംക്രമണം തടയാന്‍ എന്ത് ചെയ്യാന്‍ കഴിയും?

വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗബാധിതര്‍ ഉപയോഗിച്ച പ്രതലങ്ങള്‍ ഇടയ്ക്കിടെ സോപ്പ് സൊലൂഷന്‍സ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവര്‍ ഉപയോഗിച്ച തുണികള്‍, കിടക്ക വിരികള്‍ എന്നിവ നശിപ്പിക്കുകയോ അല്ലെങ്കില്‍ അണുനശീകരണം നടത്തുകയോ ചെയ്യുക. ആളുകള്‍ തിങ്ങിനിറഞ്ഞ തിയേറ്റര്‍, മാള്‍, ബീച്ച്, സര്‍ക്കസ്, ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങള്‍ ഈ സമയത്ത് ഉചിതമെങ്കില്‍ ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക. സിഗരറ്റ്, ഇന്‍ഹേലര്‍ എന്നിവയുടെ കൂട്ടായ ഉപയോഗം ഒഴിവാക്കുക.