ആരോഗ്യത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഉലുവ. ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിനാല്‍ തന്ന ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. പല പ്രശ്‌നത്തിനും ഉലുവ കുതിര്‍ത്ത വെള്ളം പരിഹാരം തരുന്നു.
ഉലുവ കുതിര്‍ത്ത് വെച്ച് അല്‍പസമയം കഴിഞ്ഞ് ആ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും കുടിക്കുന്നത് അധികമാവരുത്. അധികമായാല്‍ അത് പ്രമേഹത്തെ വളരെയധികം കുറക്കുന്നു. ഇത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു.
അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവയിട്ട വെള്ളം. ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.
ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ കുറക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
അകാല വാര്‍ദ്ധിക്യം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവയിട്ട വെള്ളം നല്ലതാണ്. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.