മാറിയ ജീവിതാശാലിയും , ഫാസ്റ്റ് ഫുഡുകളുടെ കടന്നുവരവും മൂലം നിരവധിയാളുകളെ ദിനംപ്രതി രോഗികളാക്കികൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഭക്ഷണ രീതിയിൽ ധാരാളവും കൊഴുപ്പുകൂടിയവയാണ് . എന്നാൽ നമ്മളിൽ മിക്കവാറും ഈ കൊഴുപ്പിനെ അലിയിച്ചു കളയുന്ന രീതിയിലുള്ള കായിക അധ്വാനത്തിൽ ഏർപെടുന്നവരുമല്ല. തൽഫലമായി അനവധി രോഗങ്ങളും നമ്മെ കീഴ്പ്പെടുത്തുന്ന. അങ്ങനെ ഉണ്ടാകുന്ന ഒരു രോഗമാണ് കൊളസ്ട്രോള്‍ . ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും ഇതിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉണ്ടാകുന്നതിൽ പ്രധാനി കൊളസ്ട്രോള്‍ ആണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും നമ്മളിൽ കൊളസ്‌ട്രോളിന് കാരണമാകാറുള്ളത് .
കൊളസ്‌ട്രോള്‍ വന്നാല്‍ പിന്നെ കൂടാതെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യാനുള്ളത്. ഇതിനായി നിംസ് ആശുപത്രിയിലെ ഡോ.ലളിതാ അപ്പുക്കുട്ടന്‍ നിർദേശിക്കുന്ന ഏറ്റവും ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജ്യൂസ് ആണ് ഇവിടെ പറയുന്നത് . ഈ ജ്യൂസ് തുടർച്ചയായി രണ്ടാഴ്ച കഴിക്കുകയാണെങ്കിൽ കൊളസ്‌ട്രോൾ നന്നായി കുറയുമെന്ന് ഡോക്ടർ പറയുന്നു. എങ്ങനെ ഈ ജ്യൂസ് ഉണ്ടാകാമെന്നും എന്തൊക്കെയാണ് ഇതിന് ആവശ്യമായ് വേണമെന്നും നോക്കാം. ബീറ്ററൂട്ട് 50 ഗ്രാം , കാരറ്റ് 50 ഗ്രാം , തക്കാളി 50 ഗ്രാം , കറിവേപ്പില 10 എണ്ണം , ചുവന്നുള്ളി 4 എണ്ണം , വെളുത്തുള്ളി 2 എണ്ണം , കുടംപുളി 1 ഇത്രയും സാധനങ്ങളാണ് ഈ ജ്യൂസ് ഉണ്ടാക്കാനായി നമുക്ക് വേണ്ടി വരുന്നത് , ഇതിനൊപ്പം എരിവ് കഴിക്കുന്നത് കുഴപ്പമില്ലാത്തവർക്ക് ഒരു കാന്താരി കൂടി ചേർക്കാവുന്നതാണ്.
ഇനി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം . അതിനായി മേൽപറഞ്ഞ ഇത്രയുമെടുത്തു നന്നായി കഴുകിയ ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഇത് ഒരു അരിപ്പകൊണ്ട് അരിച്ചെടുക്കണം. ഇനി ഇതിലേക്ക് 5 ഗ്രാം കറുവാപ്പട്ട പൊടിച്ചത് കൂടി ചേർക്കുക. ഈ പാനീയം എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുകയാണ് വേണ്ടത് . ഈ ജ്യൂസ് കുടിക്കുന്നതിനു ഒരു മണിക്കൂർ മുൻപോ കഴിച്ചതിനു ശേഷം ഒരു മണിക്കൂർ വരെയോ ഭക്ഷണം കഴിക്കാൻ പാടില്ല. ഇങ്ങനെ തുടർച്ചയായി രണ്ടാഴ്ച നിങ്ങൾ കഴിച്ചാൽ എത്ര കൂടിയ കൊളസ്‌ട്രോളിനെയും വരുതിയിലാക്കാമെന്നു ഡോക്ടർ പറയുന്നു. ഇതിനൊപ്പം തന്നെ നല്ല വ്യായാമവും വേണം. ഇതിനോടൊപ്പം മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങൾ കൊളസ്‌ട്രോളിന്റെ മരുന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കുന്നവരാണെങ്കിൽ ഒരു കാരണവശാലും നിർത്തരുത് . അതിനോടൊപ്പം തന്നെ ഈ ജ്യൂസും കുടിക്കുക . മുൻപുള്ളതിൽ നിന്നും വളരെ വേഗം കൊളസ്‌ട്രോൾ കൺട്രോളിലാകുന്നതാണ് . തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൊളസ്‌ട്രോളിന്റെ മരുന്ന് ഒഴിവാക്കാവുന്നതാണ് . കൂടുതല്‍ വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുകളിലേക്ക് കൂടെ എത്തിക്കു