ചെറുപ്പക്കാരിലടക്കം കണ്ടുവരുന്ന ഏറ്റവും പ്രധാന ജീവിത ശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഭക്ഷണ ക്രമീകരണവും വ്യായാമവുമല്ലാതെ മറുവഴികള്‍ തേടുന്നവര്‍ക്ക് മുന്നില്‍ നൂറുകണക്കിന് ഭക്ഷണകൂട്ടുകളും മറ്റുമാണുള്ളത്. കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്.
എൽഡിഎൽ കൊളസ്ട്രോലും, എച്ച് ഡി എൽ കോളസ്ട്രോളും.ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. എന്നാല്‍ ഇത് ഒരുപരിധിയില്‍ താഴെ പോകുന്നത് നന്നല്ല. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അല്ലെങ്കില്‍ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറഞ്ഞിരിക്കുന്നതാണ് ഹൃദയത്തിന് ഏറ്റവും നല്ലത്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആവശ്യമാണ്.
അമിതമായാലാണ് പൊതുവേ അപകടകരമാകുന്നത്. എന്നാല്‍ ഈ എല്‍ഡിഎല്‍ തീരെ കുറഞ്ഞ അളവില്‍ ഉണ്ടാകുന്നത് ശരീരത്തിന് മറ്റൊരു തരത്തില്‍ ദോഷകരമായാണ് കണക്കാക്കുന്നത്. ബ്ലീഡിങ് സ്ട്രോക്ക് വരാനുള്ള സാധ്യതയാണ് ഇതിനു വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. കൃത്രിമവഴികളിലൂടെയല്ലാതെ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ ചില വഴികളുണ്ട്. പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്ട്സോ ഓട്സ് അധിഷ്ഠിതമായ ധാന്യമോ കഴിക്കുക. ഓട്സിനെപോലെ തന്നെ ബാര്‍ലി അടക്കമുള്ള ധാന്യഭക്ഷണങ്ങള്‍ ഹൃദയാഘാതത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ്.
ലയിക്കുന്ന നാരുകള്‍ കൂടുതലായി അടങ്ങിയതാണ് പയര്‍ വര്‍ഗം. സമയമെടുത്ത് മാത്രം ദഹിക്കുന്നതിനാല്‍ ഭക്ഷണം ശേഷം ഏറെ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുകൊണ്ട് ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമാഹാരമാണ് ഇത്. നമുക്ക് ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍ ഷെയർ ചെയുക