കോവിഡ് ബേധമായ ആളുകളുടെ രക്തം രോഗിക്ക് നൽകിയുള്ള പരീക്ഷണം. സുപ്രധാന അനുമതി നൽകി US എഫ്.ഡി.എ

കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് രോഗത്തെ മറികടന്നവരിൽ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ എമർജൻസി പ്രോട്ടോക്കോൾ അനുസരിച്ചു രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ ഡോക്ടർമാരെ അധികാരപ്പെടുത്തി.

സുഖം പ്രാപിച്ചവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡികൾ അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്ഡിഎയുടെ തീരുമാനം പുറത്തിറങ്ങിയത്.

ചികിത്സയെ കൺവോള്യൂസെന്റ് പ്ലാസ്മ എന്ന് വിളിക്കുന്നു. ആധുനിക വാക്സിനുകൾക്കും ആൻറിവൈറൽ മരുന്നുകൾക്കും മുമ്പുള്ള കാലഘട്ടത്തിൽ, 1918 ലെ ഒരു പകർച്ചവ്യാധിയിൽ ഇത് പ്രയോഗിച്ചിരുന്നു.

കൂടുതൽ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷ ഇതായിരിക്കുമെന്ന് ചില വിദഗ്ധർ വാദിക്കുന്നു.

തീർച്ചയായും ഇത് പ്രയോജനപ്പെടും എന്നാണ് വിശ്വസം. വാഷിംഗ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജെഫ്രി ഹെൻഡേഴ്സൺ പറഞ്ഞു: “ഇത് ഒരു പുതിയ ആശയമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗബാധിതരായ ആളുകളുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡികളുടെ നിർമ്മാണം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2002 ൽ SARS പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന ഈ രീതി ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അതിലൂടെ ഫലം ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.