കോവിഡ് 19 രോഗികളെ ചികിത്സിക്കാമെന്ന് മോഹനൻ വൈദ്യർ. പൊലീസും ആരോഗ്യവകുപ്പും തടഞ്ഞു

കൊറോണ വൈറസ് ഉൾപ്പെടെയുള്ള ഏത് രോഗത്തിനും ചികിത്സ നൽകാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ മസാജ് സെന്ററിലെത്തിയ മോഹനൻ വൈദ്യർ. വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും തടഞ്ഞു. താൻ ചികിത്സയ്ക്കായി വന്നിട്ടില്ലെന്നും എന്നാൽ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ വന്നതാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെടുന്നു. നേരിട്ട് ആർക്കും ചികിത്സ നല്കാത്തതുകൊണ്ടു വൈദ്യരെ അറസ്റ്റ് ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പും എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡിഎംഒയും മോഹനൻ വൈദ്യരെ ചോദ്യം ചെയ്തു വരുന്നു.