ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ ഇതൊന്ന് കാണുക.. ഈ അഞ്ചു മിനിറ്റിലെ അറിവ് ഒരു വലിയ അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചേക്കാം..

വീടുകളിൽ ഗ്യാസ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.എന്നാൽ അത് ഓൺ ആക്കി തീ കത്തിച്ച് പാചകം ചെയ്യാനല്ലാതെ അതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഒന്നും ആർക്കുമറിയില്ല.നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഇത് തീ പിടിച്ചാൽ എന്ത് ചെയ്യണമെന്നോ,ഇനി പുതിയൊരു സിലിണ്ടര് എങ്ങനെയാ കണക്ട് ചെയ്യുന്നതെന്നും അങ്ങനെ കൂടുതൽ വിവരങ്ങൾ ഒന്നും അമ്മമാർക്കും സഹോദരിമാർക്കും അറിയാൻ വഴിയില്ല.

ഗ്യാസ് ഓൺ ആക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഒന്നാമത് ഗ്യാസ് സ്റ്റോവ് വെക്കേണ്ടത് ജന്നലിൽ അടുത്തായിരിക്കണം.ഗ്യാസ് ഓൺ ആക്കി എന്തെങ്കിലും പാകം ചെയ്യുമ്പോൾ ജന്നൽ തുറന്നിട്ട് വേണം പാചകം ചെയ്യാൻ.അതാകുമ്പോൾ ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തന്നെ അത് റൂമിനുള്ളിലും വീടിനുള്ളിൽ തങ്ങി നിൽക്കാതെ ജന്നൽ പോലെ തുറന്ന സ്ഥലങ്ങളിലൂടെ പുറത്തേക്ക് പോകും.ഇത് ഒരു പരിധി വരെ അപകടങ്ങൾ തടയാൻ സഹായിക്കും.

ഇനി രാത്രി കിടക്കാൻ നേരവും ഉപയോഗം കഴിഞ്ഞും ഗ്യാസ് സിലിണ്ടർ ഓഫ് ആക്കാൻ മറക്കരുത്.ഒരുപാട് പേർ ഇത് മറക്കുന്ന കാര്യമാണ് ഇത്.ഇത് ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തന്നെ നമ്മൾ അറിയാതെ വീടിനുള്ളിൽ നിറഞ്ഞ് വലിയ അപകടം ഉണ്ടാകുന്നതിൽ നിന്നും തടയും.ഇനി ഇടക്ക് ഇതിന്റെ നോസുകളും ഒക്കെ ടെയ്റ്റ് ആണോ എന്ന് ഇടക്ക് ചെക്ക് ചെയ്യുക.അതിന്റെ ബർണറുകളും സ്റ്റോവ് ഒക്കെ ഇടക്ക് ക്ലീൻ ചെയ്യാൻ മറക്കരുത്.കൂടാതെ ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ മറക്കരുത്.

ഗ്യാസ് ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ ഇതിന്റെ മെക്കാനിക്കുകളെ വിളിച്ച് പരിശോധിപ്പിക്കുക.ചിലർ ലീക്ക് ഉണ്ടോ എന്നറിയാൻ വെള്ളം ഓസുകളിൽ ഒഴിച്ച് പരിശോധിക്കലുണ്ട്.ഇത് എത്രത്തോളം വിജയിക്കുമെന്നറിയില്ല.അത് കൊണ്ട് ഇതേ കുറിച്ച് നന്നായി അറിയുന്ന മെക്കാനിക്കിനെ കൊണ്ട് തന്നെ പരിശോധിപ്പിക്കുന്നതാകും നല്ലത്.ഇനി ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.നിങ്ങളുടെ ഷാൾ കൊണ്ട് തന്നെ ചെയ്യാനാകും.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.