വിസൽ ഫാറ്റ് എന്നറിയപ്പെടുന്ന ഈ ഫാറ്റ് പ്രധാനമായും നെഞ്ച്, ശ്വാസകോശം, കരൾ, ദഹനേന്ദ്രിയം എന്നീ അവയവങ്ങൾക്കു ചുറ്റുമാണ് കാണപ്പെടുന്നത്. ശരീരത്തിനകത്തുള്ള വിസൽ ഫാറ്റ് പുറമെനിന്നു നോക്കിയാൽ കാണാൻ പറ്റില്ല. പുറമെ കാണുന്ന കൊഴുപ്പിനേക്കാളും അപകടകാരി ഉള്ളിൽ മറഞ്ഞുകിടക്കുന്ന കൊഴുപ്പാണ്. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഡിപ്പോസൈറ്റുകളിലാണ് നിറയുന്നത്. പരിധിയിൽ കൂടുതലാകുൻപോൾ ഇവയുടെ സ്വാഭാവം മാറും. കൊഴുപ്പ് കോശങ്ങൾ ഒരു അവയവം പോലെ പ്രവർത്തിച്ച് പല ഹോർമോണുകളും രാസവസ്തുക്കളും ഉല്പാദിപ്പിക്കും. ഇത് ശരീരത്തിന് ദോഷമാണ്. അരക്കെട്ടിന്റെ അളവ് 90 സെന്റി മീറ്ററിൽ കൂടുതലാണെങ്കിൽ കൊഴുപ്പ് കൂടുതലായി അടിയുന്നു എന്നാണ് നാം മനസിലാക്കേണ്ടത്.
വീഡിയോ കാണൂ
