ചിക്കനും ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത് എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാ ആ കാരണം

ചില ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കാന്‍ പാടില്ല. അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം..

ചീര – വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും.

ചിക്കന്‍ – ചിക്കനില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ഉള്ളതിനാല്‍ ഒരിക്കല്‍ വേവിച്ച ചിക്കന്‍ രണ്ടാമത് വേവിച്ചു കഴിച്ചാല്‍ ദഹനക്കേടും വയറിന് പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യും. ചീര – വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും.

എണ്ണ – എണ്ണ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം പലര്‍ക്കും അറിയാം. എന്നാല്‍ മിക്കവരും ഇത് ശ്രദ്ധിക്കാറില്ല.