ചിരവയും വേണ്ട മിക്സിയും വേണ്ട, ഇനി വളരെ എളുപ്പത്തിൽ തേങ്ങാ ചിരകാം..ഷെയർ ചെയ്യൂ…

നമ്മൾ മലയാളികൾക്ക് ഭക്ഷണം പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമാണ് തേങ്ങ . പുട്ടുമുതൽ മീൻകറി വരെ നമ്മൾ തേങ്ങാ ഉപയോഗിച്ചാണ് ഉണ്ടാകാറുള്ളത് . ഇതിന്റെ രുചി ഇഷ്ട്ടപ്പെടാത്തതായി ഒരു മലയാളിയും ഉണ്ടാകുവാൻ ഇടയില്ല . ഭക്ഷണ മേഖലയിൽ തേങ്ങയോട് അത്രമേൽ സ്വാതീനം നമുക്കുണ്ട് . ഒരു ദിവസം പോലും തേങ്ങാ കഴിക്കാത്തതായ് ഒരു മലയാളി പോലുമുണ്ടാകില്ല എന്നതാണ് സത്യം . എന്നാൽ തേങ്ങാ ഉപയോഗിച്ച് ഭക്ഷണമുണ്ടാകുമ്പോൾ വരുന്ന ഒരു വലിയ ജോലി അത് ചിരകളാണ് . മിക്കപ്പോഴും നമ്മുടെ അമ്മമാർ  ഈ ജോലി വളരെ പ്രയാസത്തോടുകൂടി ചെയ്യുന്നത് കാണാം . പലപ്പോഴും നാം ഇതു ഏറ്റെടുത്തു ചെയ്തു കൊടുക്കാറുമുണ്ട് . പക്ഷെ നമ്മൾ ഇല്ലാത്ത അവസരത്തിൽ അവർ തന്നെ വളരെ ബിദ്ധിമുട്ടി ഇതു ചെയ്യുന്നു . കൂടാതെ തേങ്ങ ചിരകാൻ ബിദ്ധിമുട്ടുള്ള ചെറുപ്പക്കാരും ഇന്ന് ഏറെ ആണ് . തേങ്ങചിരകുന്ന ബുദ്ധിമുട്ട് കരുതി പാചകം തന്നെ വേണ്ടെന്ന് വെക്കുന്ന മടിയന്മാരും നമുക്കിടയിലുണ്ട്.

ഏതൊക്കെ കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ചിരവ ഇല്ലാതെ തേങ്ങാ എങ്ങനെ ചിരകി എടുക്കാമെന്നാണ് ഇവിടെ പറയുന്നത് . അതിനായി നാം ചെയ്യേണ്ടത് ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ രണ്ടായി മുറിച്ച തേങ്ങ മലർത്തിവെച്ചുകൊടുക്കുക . തേങ്ങയുണ്ട് പകുതി വെള്ളം മതിയാകും . ശേഷം ഇതിനെ ഒരു അഞ്ചു മിനിറ്റ് നേരം നന്നായി തിളപ്പിക്കണം . അഞ്ചു മിനിറ്റ് കഴിഞ്ഞാൽ നമുക്ക് ഈ തേങ്ങയെ എടുത്തു ഒരു കത്തി ഉപയോഗിച്ച് സൈഡിൽ നിന്നും കുത്തി വളരെ എളുപ്പത്തിൽ ചിരട്ടയിൽ നിന്നും ഇളക്കി എടുക്കാവുന്നതാണ് . ഇളക്കി എടുത്ത ഈ തേങ്ങയെ രണ്ടുരീതിയിൽ ചിരവവുന്നതാണ് . അതിൽ ഒന്നാമത്തെ മാർഗമെന്തെന്നാൽ , നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിൽ കാണുന്ന ഗ്രേറ്റർ ഉപയോഗിചു വളരെ എളുപ്പത്തിൽ ചുരണ്ടി എടുക്കാവുന്നതാണ് .

ഇങ്ങനെ ചെയ്താൽ തേങ്ങാ നല്ല ഷെയ്പ്പിൽ പീരയായി കിട്ടും . മറ്റൊരു എളുപ്പ മാർഗം എന്തെന്നാൽ , ചിരട്ടയിൽ നിന്നും ഇളക്കി മാറ്റിയ തേങ്ങയെ കഷണങ്ങളാക്കി മുറിച്ചു മിക്സിയിൽ ഇട്ടു ഒന്നു അടിച്ചെടുത്തൽ മതിയാകും . തേങ്ങാപ്പീരയായി കിട്ടാൻ 5 സെക്കൻഡ് മതിയാകും . ഇതു പറയുമ്പോൾ വലിയ ജോലിയായി തോന്നുമെങ്കിലും നിങ്ങൾക് ഒരു ആഴ്ചത്തേക്ക് ഉള്ള തേങ്ങാ എങ്ങനെ തിരുകി എടുത്താൽ അത് എത്ര എളുപ്പമാകും . ചിരകിയ തേങ്ങയെ ചെറിയ പാത്രത്തിലാക്കി ഫ്രീസറിൽ വെച്ച് കഴിഞ്ഞാൽ എത്ര നാളുവേണമെങ്കിലും കേടുകൂടാതെ ഇരിക്കും . വീഡിയോ കണ്ടു കൂടുതൽ അറിയാം അപ്പോൾ നമ്മുടെ അമ്മമാർക്ക് വളരെ ഉപകാരമുള്ള ഒരു കാര്യാമാണെന്ന് വിശ്വസിക്കുന്നു . അതുകൊണ്ടു തന്നെ നിങ്ങൾ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു .