ചുണ്ടുകള്‍ നല്ല ചുവന്നു തുടുതിരിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും അതുപോലെ തന്നെ പുരുഷനന്മാരുടെയും വളരെ വലിയ ഒരു ആഗ്രഹം ആയിരിക്കാം അതിനായി പല വഴികളും നമ്മള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയിട്ടുണ്ടാകില്ല .കൂടുതലായി വെയില്‍ കൊള്ളുക ,ഗുണനിലവാരം ഇല്ലാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുക ,അലര്‍ജി,പാന്‍ മസാലകളുടെ ഉപയോഗം ,പുകവലി ,ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയാണ് സാധാരണയായി ചുണ്ടുകള്‍ കറുക്കാന്‍ ഉള്ള കാരണങ്ങള്‍ .
വിലകൂടിയ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ തന്നെ വളരെ സിമ്പിള്‍ ആയി ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിധത വഴികള്‍ ഉണ്ട് അവയില്‍ ചിലത് ചുവടെ കൊടുക്കുന്നു .ഒരു നാരങ്ങ രണ്ടായി മുറിച്ച ശേഷം ഉറങ്ങാന്‍ പോകുന്നതിനു പത്തു മിനിട്ട് മുന്പ് ചുണ്ടില്‍ നല്ലപോലെ മസ്സാജ് ചെയുക.ശേഷം കഴുകി കളയരുത് .ഇങ്ങനെ കുറച്ചു ദിവസം ചെയ്താല്‍ ചുണ്ടുകളിലെ കറ ഇളകി പോകുകയും ചുണ്ടുകള്‍ക്ക് നല്ല ചുവന്ന നിറം ലഭിക്കുകയും ചെയും .
ഒരു നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക .ഈ നീരില്‍ പൊടിച്ച പഞ്ചസാര ചേര്‍ക്കുക .ഈ മിശ്രിതം ഉപയോഗിച്ച് ചുണ്ടില്‍ പത്തു മിനിട്ട് മസ്സാജ് ചെയുക .തുടര്‍ച്ചയായി ഒരു ആഴ്ച ഇങ്ങനെ ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം നല്‍കുംഅര ടീസ്പൂണ്‍ നാരങ്ങ നീരില്‍ അല്‍പ്പം ഗ്ലിസറിനും തേനും ചേര്‍ത്ത് മിക്സ് ചെയുക. ഈ മിശ്രിതം ഉറങ്ങുന്നതിന് മുന്പ് ചുണ്ടുകളില്‍ തേച്ച ശേഷം ഉറങ്ങാന്‍ കിടക്കുക ഒരു ആഴ്ച ഇങ്ങനെ ചെയ്താല്‍ ചുണ്ടുകളിലെ എത്ര കടുത്ത കറയും ഇളകിപ്പോകും .
റോസ് വാട്ടറില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ചുണ്ടില്‍ തേച്ചു പിടിപ്പിക്കുക .ദിവസത്തില്‍ മൂന്നു നാലു പ്രാവശ്യം ഇങ്ങനെ ചെയുക തുടര്‍ച്ചയായി ഇങ്ങനെ ചെയുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ നല്ലൊരു വഴിയാണ് .ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്പ് ഒലിവ് ഓയില്‍ ഉപയോഗിച്ച് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കും .
ഒലിവ് ഓയിലും പഞ്ചസാര പൊടിയും മിക്സ് ചെയ്ത് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകളിലെ കറ ഇല്ലാതാക്കുകയും ചുണ്ടിനു നല്ല നിറം നല്‍കുകയും ചെയും .ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുന്പ് ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടുകളില്‍ പുരട്ടുക .ദിവസവും ഇങ്ങനെ ചെയുന്നത് ലിപ്സ്ടിക്കിന്റെ ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കും .
തുല്യ അളവില്‍ ബീറ്റ്റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും എടുക്കുക അതില്‍ പഞ്ചസാര പൊടി ചേര്‍ത്ത ശേഷം ചുണ്ടുകളില്‍ സ്ക്രുബ് ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കും .ദിവസവും ഒരു കഷണം കുകുബാര്‍ ഉപയോഗിച്ച് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനുള്ള ഒരു വഴിയാണ് .