ഇന്നു വിപണിൽ ഏറ്റവും അധികമായി വിറ്റഴിക്കുന്ന ഒന്നാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ. ഒരു കുട്ടിയുടെ ബുദ്ധി വളർച്ചക്കും, ചിന്താശേഷി ഉത്തജിപ്പിക്കുന്നതിനും സന്തോഷം നൽകുന്നതിനും കളിപ്പാട്ടങ്ങൾ വളരെയധികം പങ്കുവഹിക്കുന്നു.
ന്യൂയോർക് ടൈംസ് 2014 ൽ റിപ്പോർട്ട് ചെയ്തതിനനുസരിച്ച് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണം ആകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ആകര്‍ഷണീയമാക്കി നിറം പൂശി വിപണയിൽ എത്തുന്നു. വിലകുറവായതിനാൽ മാതാപിതാക്കൾ ഇതു തിരഞ്ഞെടുക്കുന്നു.
കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ ശ്രെദ്ധിക്കേണ്ടത്
1. വില കുറഞ്ഞ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാതെ ഗുണനിലവാരം ഉള്ളത് തിരഞ്ഞെടുക്കുക
2. കൊച്ചുകുട്ടികൾക്ക് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കൊടുക്കുക. കുഞ്ഞുങ്ങൾ അതു വായിൽ വെക്കുകയും കടിക്കുക ഒക്കെ ചെയ്യുമ്പോഴും വേറെ അപകടങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.
3. കുട്ടികളുടെ പ്രായത്തിനു അനുസരിച്ചു കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുക, ഒരോ പ്രായത്തിലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഇന്ന് സുലഭം ആണ്.
4. ചെറിയ കുട്ടികൾക്ക് മൂർച്ചയുള്ള വക്കുകളോട് കൂടിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക.
3. വിലകുറഞ്ഞ കളിപ്പാട്ടങ്ങൾ കവർ ചെയ്ത മിഠയികൾ ഒഴിവാക്കുക.
4. ഗുണനിലവാരം ഉള്ള കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവച്ചൽ അത് മറ്റുകുട്ടികൾക്കും ഉപകാരപ്രദമാകും.
5. കുട്ടികള്‍ വാശിപിടിക്കുന്ന കളിപ്പാട്ടമല്ല, അവരുടെ ആരോഗ്യത്തിന് അനുയോജ്യമായതും, ഉപകാരപ്രദമായതും വേണം വാങ്ങാൻ ശ്രമിക്കണ്ടത്.
അപ്പോൾ ഇനി കളിപ്പാട്ടം വാങ്ങു മ്പോൾ ശ്രദ്ധിക്കുമല്ലോ.