ചെറിയ ചെടിയും വലിയ പോഷകങ്ങളും.. മൈക്രോ ഗ്രീൻസിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

വിളവായി പാകമെത്തുമ്പോഴുള്ളതിനേക്കാൾ 40 മടങ്ങ് കൂടുതൽ പോഷകമൂല്യമുണ്ട് മൈക്രോ ഗ്രീൻസിൽ. വൈറ്റമിൻ ഇ, കെ, സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമായ ഇവ കണ്ണിനും ചർമത്തിനും വേണ്ട എല്ലാ പോഷകങ്ങളും നൽകുന്നു. കാൻസറിനെ ചെറുക്കാൻ പോലും കെൽപുണ്ട് ഇവയ്ക്ക്.

മല്ലി, വൻപയർ, ചെറുപയർ, കടലയിനങ്ങൾ, ഉലുവ, ഗോതമ്പ് എന്നു തുടങ്ങി എന്തും മൈക്രോ ഗ്രീൻസ് ആക്കാം. നടീൽ മിശ്രിതത്തിൽ പാകി മുളപ്പിച്ച ചെറുതൈകൾ രണ്ടില പരുവത്തിൽ വേരോടെ പിഴുത് കഴുകിയെടുത്തും, വേരില്ലാതെ മുറിച്ചെടുത്തും തോരനോ സാലഡോ ഒക്കെയാക്കാം.

നമുക്ക് അടുക്കളയിലോ വീടിനകത്തുള്ള ചെറിയ സ്ഥലത്തോ ജനൽപാളിയിലോ വച്ച് ചെയ്യാവുന്ന ഒരു വളരെ ലളിതമായ കൃഷിയാണ് മൈക്രോ ഗ്രീൻസ്.. എന്താണ് മൈക്രോ ഗ്രീൻസ് ? മൈക്രോ ഗ്രീൻസിന് നമ്മുടെ സാധാരണ ചെടികളിൽ നിന്നും എന്താണ് വ്യത്യാസം ? മൈക്രൊഗ്രീൻസിന്റെ അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ മൈക്രോ ഗ്രീൻസ് വീടുകളിൽ ഉൽപാദിപ്പിക്കാം ? വിശദമായി അറിയുക..ഷെയർ ചെയ്യുക.. ഒരുപാടു പേർക്ക് ഉപകാരപ്പെടും..

Leave a Comment