ചെറിയ പ്ലോട്ടിൽ നിര്മിക്കാവുന്ന മികച്ച 15 വീടുകൾ

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും സ്ഥലപരിമിതിയും എന്നും ഒരു വെല്ലുവിളിയാണ്.

എന്നാൽ സ്ഥലപരിമിതി മറികടക്കാൻ മികച്ച പ്ലാനുകൾക്കാവും . ഒരു വീട് നിർമിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് അതിന്റെ പ്ലാനിനെയാണ് . വീടിന്റെ പ്ലാൻ തയാറാക്കുമ്പോൾ തങ്ങളുടെ ബഡ്ജറ്റിന് അനിയോജ്യമായതു തിരഞ്ഞെടുക്കുക.വീടുകൾ നിർമിക്കുമ്പോൾ നമ്മളിൽ പലരും വീടിന്റെ പ്ലാനിനു വലിയ പ്രാധാന്യം കൊടുക്കാറില്ല . എന്നാൽ പ്ലാൻ ശരിയല്ലെങ്കിൽ എത്ര പണം മുടക്കിയാലും ആ വീട് നല്ല രീതിയിൽ പണിയിക്കാൻ കഴിയില്ല .

പ്ലാൻ തയ്യാറാക്കുമ്പോൾ നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലാൻ തയ്യാറാക്കുക . നമ്മുടെ കുടുബത്തിലുള്ള മുതിർന്നവർ എത്ര കുട്ടികൾ എത്ര പ്രായമായവർ ഇവയെല്ലാം മാനദണ്ഡമാക്കിവേണം ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കാൻ . പ്ലാൻ തയാറാക്കുമ്പോൾ വീട് നിർമിക്കാൻ ഉദ്ദേശിക്കന്ന സ്ഥലവുമായ അനിയോജിക്കുന്നതു ആയിരിക്കണം . അല്ലെങ്കിൽ ഇതു വലിയ പാഴ്ച്ചിലവിനു വഴി വെക്കും . വീട് വെക്കുമ്പോൾ അതികം ആളുകൾക്കും പണം കൂടുതൽ നഷ്ടമാകുന്ന ഒരു കാര്യമാണിത്. നിരന്ന സ്ഥലത്തു വെക്കാവുന്ന വീടിന്റെ പ്ലാനായിരിക്കല്ല ചരിഞ്ഞു കിടക്കുന്ന ഒരു സ്ഥലത്തു വെക്കയുന്ന പ്ലാൻ .

ഒരു സ്ഥലത്തിന് ഇണങ്ങുന്ന രീതിയിൽ വേണം വീട് നിമിക്കാൻ എങ്കിൽ മാത്രമേ ആ വിടുന് ഭംഗിയും വീട്ടിൽ സമസിക്കുന്നവർക്കു സംതൃപ്തിയും ഉണ്ടാക്കുകയുള്ളു .
ഫൈസൽ മജീദ് എന്ന എഞ്ചിനീയർ ഡിസൈൻ ചെയ്ത ഏറ്റവും കുറഞ്ഞ സ്ഥലത്തു നിർമിക്കാൻ കഴിയുന്ന കുറച്ചു മികച്ച വീടുകൾ നമുക്കൊന്ന് പരിചയപ്പെടാം.