ചെറുപയർ മുളപ്പിച്ചത് 100 ൽ പരം രോഗങ്ങള്‍ വരാതെ തടയും..കൂടുതൽ അറിയേണ്ട കാര്യങ്ങൾ ഇനിയും അറിയാതെ പോകരുത്

ആരോഗ്യ ഗുണങ്ങളിൽ വെച്ച് ഏറ്റവും അധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് തന്നെയാണല്ലോ ചെറുപയർ. പോഷകഗുണത്തിന്റെ കാര്യത്തിൽ പയർ വർഗങ്ങളിലെ ചെറുപയർ രാജാവ് തന്നെ എന്ന് പറയാം. അതുമാത്രമല്ല ഏറ്റവും അധികം ആൾക്കാർ കഴിക്കുന്നതും പയർ വര്ഗങ്ങളിൽപ്പെട്ട ഈ ചെറു പയർ തന്നെ. പണ്ടുകാലങ്ങളിൽ ചെറുപയർ ഇട്ടുള്ള കഞ്ഞി മഴക്കാലങ്ങളിൽ കുടിക്കുന്നത് നമ്മുടെ പൂർവികർ പതിവാക്കിയിരുന്നു. ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ ഏറ്റവും ഉത്തമമാണ് ചെറുപയർ കഞ്ഞി. ഇതിലെ വിവിധ തരം ജീവകങ്ങൾ ആണ് നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്നത്.

മഴക്കാലത്ത് പ്രേത്യേകിച്ചും രോഗങ്ങളെ ചെറുത്തു നിർത്താൻ ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. അനീമിയ പോലുള്ള രോഗങ്ങങ്ങളെ ചെറുത്തു നിർത്താൻ സാധ്യത ഉണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ രക്തോത്പാതനം വർധിപ്പിക്കുകയും മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തപ്പെടുത്തി ശരീരത്തിന് ഊർജം നൽകുന്നതിന് നല്ലൊരു വഴിയാണ് ചെറുപയർ. കൂടാതെ മറ്റൊന്ന് കൂടിയാണ് നാരുകൾ ധാരാളം അടങ്ങിയ ചെറുപയറിൽ. ഇത് പ്രധാനമായും രാവിലെയോ രാത്രിയോ കഴിക്കുന്നത് ഉപയോഗപ്രദമാണ്. ദഹനപ്രക്രിയ വളരെ വേഗത്തിൽ നടത്താൻ സഹായിക്കുന്ന ഒന്ന് കൂടിയാണ് ചെറുപയർ.

മുളപ്പിച്ച ചെറുപയർ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ് അസിഡിറ്റി പ്രശനങ്ങൾ പരിഹരിക്കുന്നതിന് ഇത് ഏറെ നല്ലതും കൂടിയാണ്. മുളപ്പിച്ച ചെറുപയർ പ്രോട്ടീനാൽ സമ്പുഷ്ടമാണ്. കഫവും പിത്ത രോഗങ്ങളെയും ഇല്ലാതാക്കാൻ ഉള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ ചെറുപയർ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാകുന്നത്‌ വളരെ നല്ലതു തന്നെയാണ്. ഇത്രയൊക്കെയാണ് ചെറുപയറിന്റർ മുഖ്യ ഗുണങ്ങൾ.  പണ്ടൊക്കെ എല്ലാവരും ചെറുപയർ ഭക്ഷണത്തിന്റെ ഭാഗമാക്കിയിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ കാലത്തെ മനുഷ്യർക്ക് അസുഖങ്ങളും വളരെ കുറവായിരുന്നു. ഇന്നത്തെ കാലത്തു ചെറുപയറിന്റെ ഗുണകളെക്കിറിച്ചു പോലും ഇന്ന് ആർക്കും തന്നെ അറിയില്ല.

നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാവിധ കടകങ്ങളും ഗുണങ്ങളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇത് കുട്ടികൾക്ക് ഒരു ദിവസം ഒരു നേരമെങ്കിലും നൽകിയാൽ അത്രയും നല്ലതു തന്നെ. പക്ഷെ എന്തെന്നാൽ ഇന്നത്തെ സമൂഹം ഇത് കഴിക്കാൻ തയ്യാറാകുന്നില്ല. അതിനു പകരം അവർ ഇന്ന് ഫാസ്റ്റ് ഫുഡിനെ ആശ്രയിച്ചു ജീവിക്കുകയാണ്. ഈ ഒരു ശീലം നമുക്ക് ദോഷമല്ലാതെ നല്ലതൊന്നും ലഭിച്ചെന്നു വരില്ല. അത് കൊണ്ട് തന്നെ ചെറുപയർ നമ്മുടെ ഭക്ഷണത്തിന്റെ കൂടെ ചേര്‍ക്കുന്നത്  വളരെ നല്ലതാണു . വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ.

Leave a Comment