ചെവിയിൽ പ്രാണി പോയാൽ ആദ്യം എന്ത് ചെയ്യും! ഈ കാര്യം ഓർത്തിരിക്കുക.. ഡോക്ടർ പറയുന്നത് കേൾക്കൂ…

ചെവിയിൽ പ്രാണി പോയ വ്യക്തിയെ ആദ്യം സമാധാനിപ്പിക്കുക.പ്രാണിക്ക് ജീവനുണ്ടെങ്കിൽ അല്പം വെളിചെണ്ണ അല്ലെങ്കിൽ ബേബി ഓയിൽ ചെവിയിലേക്ക് ഒഴിക്കുക.ഇത് പ്രാണിയെ കൊല്ലാൻ സഹായിക്കും.ചത്ത പ്രാണിയെ പുറത്തുകളയാൻ പ്രാണി അകപ്പെട്ട ചെവിയുടെ ഭാഗത്തേക്ക് തല ചെരിച്ചു പതുക്കെ കുലുക്കുക.അപ്പോൾ പ്രാണി ചെവിയിൽ നിന്ന് പുറത്തേക്ക്‌ പോകാൻ ഇടയുണ്ട്.എന്നാൽ തലയ്ക് മുകളിൽ അടിക്കരുത്.

ഇനി പ്രാണി പുറത്തു വന്നില്ലെങ്കിൽ അല്‌പം ഇളം ചൂടുള്ള വെള്ളം ചെവിയിൽ ഒഴിക്കുക.പ്രാണി പുറത്തെത്തിയാൽ അത് പൂർണമായും പുറത്തു വന്നിട്ടുണ്ടെന്ന്.ഉറപ്പാക്കുക.പ്രാണിയുടെ ഏതെങ്കിലും ഭാഗം ഉള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് ചെവിക്കുള്ളിൽ പഴുപ്പുണ്ടാകാനും അണുബാധയ്ക്കും ഇടയാക്കും.

ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ :ചെവിയുമായി ബന്ധപ്പെട്ട എന്തെകിലും രോഗങ്ങൾ ഉള്ള വ്യക്തിയാണെങ്കിൽ സമയം പാഴാക്കാതെ വേഗത്തിൽ ഡോക്ടറുടെ അടുത്തെത്തിക്കണം.പ്രാണിയെ പുറത്തെടുക്കാനായി ഇയർ ബഡ്‌സ്,ഈർക്കിൽ,സേഫ്റ്റിപിൻ എന്നിവയൊന്നും ചെവിക്കകത്തു കടത്തരുത്.അങ്ങനെ ചെയ്താൽ പ്രാണി ചെവിക്കകത്തേക്കു കൂടുതൽ നീങ്ങി മധ്യകർണത്തിനും കർണപടത്തിനും തകരാറുണ്ടാകാൻ ഇടയാകും.

പയർ പോലുള്ള ഭക്ഷ്യധാന്യങ്ങൾ ചെവിയിൽ പോയാൽ വെള്ളം ഒഴിക്കരുത്. വെള്ളമൊഴിച്ചാൽ അവ വീർത്തു കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും