ജ്യൂസ് കുടിക്കാൻ ഇനി ഉള്ളി തണ്ട് സ്ട്രോ. പ്ലാസ്റ്റിക് സ്ട്രോ പൂർണ്ണമായും ഒഴിവാക്കാം. എല്ലാവരും ഷെയർ ചെയ്യുക. നിങ്ങളുടെ നാട്ടിലും എത്തട്ടെ ഈ പ്രകൃതിയോട് ഇണങ്ങിയ പുതുരീതി

കടുത്ത ചൂടിൽ ആശ്വാസത്തിനു തണുത്ത ജ്യൂസ് കുടിച്ചിട്ട് സ്ട്രോ ഇനി വലിച്ചെറിയേണ്ട; കടിച്ചു മുറിച്ചു കഴിക്കാം ജ്യൂസിന്റെ കൂടെ. പ്ലാസ്റ്റിക് നിരോധനത്തെ തുടർന്നെത്തിയ ഉള്ളിത്തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രോയാണിത്. സ്ട്രോ കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ കളയാം, അത്ര മാത്രം. ഒരു കുടുംബം ജ്യൂസ് കുടിച്ച ഉള്ളിത്തണ്ട് സ്ട്രോകളെല്ലാം വീട്ടി‍ൽ കൊണ്ടുപോയാൽ ഉപ്പേരി വയ്ക്കാനുമാകും. ഒരു കിലോ ഉള്ളിത്തണ്ടിൽനിന്ന് 12 0 സ്ട്രോ നിർമ്മിക്കാം. പാലക്കാടുള്ള ഒരു ഹോട്ടലിൽ ഒരു ജീവനക്കാരൻ ഒഴിവു വേളയിൽ തോന്നിയ ഒരു തമാശ ഹോട്ടലുടമ കാണുകയും, എന്ത് കൊണ്ട് ഇത് സ്ട്രോ ആയി ഉപയോഗിച്ചു കൂടാ എന്ന ചിന്തയിൽ നിന്നാണ് പ്രകൃതിക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പുതുമ നിറഞ്ഞ രീതിയിലേക്ക് എത്തിയത്. ഈ ഒരു രീതി എല്ലായിടത്തും പിന്തുടർന്നാൽ പ്ലാസ്റ്റിക് സ്ട്രോ പരിപൂർണ്ണമായും നമുക്ക് നീക്കം ചെയ്യാം. കഴിയുന്നതും ഈ വാർത്ത എല്ലാവരും ഷെയർ ചെയ്യുക. നിങ്ങളുടെ നാട്ടിലും എത്തട്ടെ ഈ പ്രകൃതിയോട് ഇണങ്ങിയ പുതു രീതി.