ജൻ ഔഷധിയെ കുറിച്ച് അറിയൂ കുറഞ്ഞ വിലയ്ക്കു മരുന്നുകൾ വാങ്ങൂ

ജൻ ഔഷധിയെ കുറിച്ച് അറിയൂ , കുറഞ്ഞ വിലയ്ക്കു മരുന്നുകൾ ജൻ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ വഴി   ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആരംഭിച്ച സംരംഭം ആണ് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷാദി പരിയോജന കേന്ദ്രം (പിഎംബിജെപി) .  ജനറിക് മരുന്നുകൾ നൽകുന്നതിന് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷാദി പരിയോജന കേന്ദ്രം (പിഎംബിജെപികെ) രൂപീകരിച്ചു , അതുമൂലം കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാം , വിലയേറിയ ബ്രാൻഡഡ് മരുന്നുകളായി ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും ഈ മരുന്നുകൾഒപ്പം നിൽക്കും എന്നുള്ളതും മറ്റൊരു പ്രേത്യകതയാണ് .

ഗവൺമെന്റിന്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ ബിപിപിഐ (ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്സ് ഓഫ് ഇന്ത്യ) സ്ഥാപിതമായതുമൂലം , പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷാദി കേന്ദ്രത്തിലൂടെ ജനറിക് മരുന്നുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ഏകോപിപ്പിക്കുന്നതിന് സഹായകരമായി . നിലവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2014-ൽ ആണ് ഈ സംരഭം ആരംഭിച്ചത് – എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ഇതുവഴി ലഭിക്കുന്നു . രാജ്യത്തെ വിവിധ ജില്ലകളിലെ “ജൻഔഷാദി മെഡിക്കൽ സ്റ്റോർ” എന്ന എക്‌സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആണ് ഈ ജനറിക് മരുന്നുകൾ വിൽപ്പനയുടെ കാമ്പയിൻ ഏറ്റെടുതിരിക്കുന്നത് .2015 സെപ്റ്റംബറിൽ ‘ജന ഔഷാദി പദ്ധതി’ ‘പ്രധാൻ മന്ത്രി ജഷാദി യോജന’ (പി.എം.ജെ.എ.വൈ) ആയി പുതുക്കി .

ഈ പദ്ധതിക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനായി 2016 നവംബറിൽ ഇതിനെ “പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷാദിപരിയോജന” (പിഎംബിജെപി) എന്ന് പുനർനാമകരണം ചെയ്തു. രോഗികൾക്ക് മിതമായ നിരക്കിൽ മരുന്നുകൾ നൽകുന്നതിനായി സർക്കാർ ആശുപത്രികളിൽ ആരംഭിച്ച ജൻ ഔഷാദികേന്ദ്രം എന്ന ആശയം ലുധിയാനയിലെ സിവിൽ ഹോസ്പിറ്റലിൽ അതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ ദയനീയമായി പരാജയപ്പെട്ടു.സിവിൽ ഹോസ്പിറ്റലിലെ 20 ശതമാനം രോഗികൾക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനായുള്ളൂ . എന്നാൽ ഇത് കേരളത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട്. ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ