ചാടിയ വയര്‍ കുറയ്ക്കാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉളളത്. സ്ഥിരമായി വ്യായാമം ചെയ്താല്‍ വയര്‍ ചാടുന്നത് ഒരുപരിധി വരെ ഒഴിവാക്കാം. എന്നാല്‍ വ്യായാമം ചെയ്താല്‍ മാത്രം പോര, ജീവിത ശൈലികളില്‍ കൂടി കുറച്ച് കരുതല്‍ ഉണ്ടെങ്കിലേ വയര്‍ കുറയ്ക്കല്‍ ഉദ്യമം പൂര്‍ണമാവുകയുള്ളൂ. ഇതാ വയര്‍ കുറയ്ക്കാന്‍ വ്യായാമത്തോടൊപ്പം ശീലിക്കാവുന്ന സൂപ്പര്‍ ട്രിക്കുകള്‍.
കൊഴുപ്പ് കുറച്ചുള്ള ഡയറ്റില്‍ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതോടൊപ്പം പേശി കലകൾ കൂടി കുറയും. എന്നാല്‍ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള വിഭവം ചോറാണ്. അതിനാല്‍ വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചോറിന്റെ അളവ് കുറയ്ക്കണം. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ, കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കുക. 10 ഗ്രാം ലയിക്കുന്ന നാരടങ്ങിയ ഭക്ഷണം ദിവസവും കഴിച്ചാല്‍ വിസറല്‍ ഫാറ്റ് കുറഞ്ഞുവരും. ദിവസവും രണ്ട് ആപ്പിള്‍ അല്ലെങ്കില്‍ ഒരു കപ്പ് പയര്‍ വര്‍ഗം, വാഴച്ചുണ്ടോ വാഴപ്പിണ്ടിയോ പോലുള്ള പച്ചക്കറികള്‍ കഴിച്ചാല്‍ ആവശ്യത്തിന് നാരുകള്‍ ലഭിക്കും.