തലവേദന വരുമ്പോൾ പല്ലുഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ… ഇത്രയും കാലം ശ്രെദ്ധിക്കാതെ പോയ കാര്യങ്ങൾ

ന്യൂറോ മസ്​കുലർ ഡ​െൻറിസ്​ട്രി എന്ന പുതിയ വൈദ്യശാസ്​ത്ര വിഭാഗമാണ്​ ഇത്തരം പ്രശ്​നങ്ങൾ കൈകാര്യം ചെയ്യുന്നത്. തലവേദന മാത്രമല്ല, ചെവിവേദന, കണ്ണുവേദന, കഴുത്തു വേദന, തോളെല്ല്​ വേദന, ന​െട്ടല്ല്​ വേദന എന്നിങ്ങനെയുള്ള വേദനകൾക്ക്​ ചിലപ്പോഴൊക്കെ കാരണം നമ്മുടെ താടിയെല്ലുകളിൽ സംഭവിക്കുന്ന പ്രശ്​നങ്ങളാണ്​. ഭക്ഷണം ചവച്ചരക്കുവാൻ നാം ആശ്രയിക്കുന്ന താടിയെല്ലുകളുടെ സന്ധിയിലും സന്ധിയുമായി ബന്ധപ്പെട്ട നിരവധി പേശികളിലുമുണ്ടാവുന്ന ക്രമക്കേടുകൾ ശരീരത്തി​​െൻറ ഇത്തരം ഭാഗങ്ങളിലുണ്ടാവുന്ന അസഹ്യമായ വേദനകൾക്ക്​ കാരണമാവാറുണ്ട്​. പലപ്പോഴും പലതരത്തിലുള്ള ചികിത്സകൾ ചെയ്​തിട്ടും വിട്ടുമാറാത്ത വേദനകൾക്ക്​ കാരണം താടിയെല്ലുകളുടെ സന്ധി​ (Temporomandibular joint) യിൽ ഉണ്ടാവുന്ന പ്രശ്​നങ്ങളാണ്​.

മുഖത്ത്​ ചെവികളുടെ തൊട്ടുതാഴെയായാണ്​ ഇൗ സന്ധി സ്ഥിതി ചെയ്യുന്നത്​. കാൽമുട്ടുകൾ, ​കൈമുട്ടുകൾ, കഴുത്ത്​ എന്നിവ പോലെ മനുഷ്യശരീരത്തിൽ ഏറ്റവുമധികം ജോലിചെയ്യാൻ ബാധ്യസ്ഥമായ ഒരു ഭാഗമാണിത്​. സംസാരിക്കു​േമ്പാഴും ഭക്ഷണം ചവച്ചരച്ച്​ കഴിക്കു​േമ്പാഴും ഇടവിടാതെ പ്രവർത്തിക്കുന്ന ഇൗ സന്ധിക്ക്​ തേയ്​മാനമോ പരിക്കുകളോ സംഭവിച്ചുകഴിഞ്ഞാൽ ഇൗ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു​ ബാധിക്കുകയും ബന്ധപ്പെട്ട അവയവത്തിൽ വേദന സൃഷ്​ടിക്കുകയും ചെയ്യും.

ഒരു വ്യക്തി ഭക്ഷണം കഴിക്കുേമ്പാൾ കീഴ്താടിയെല്ല് ചലിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നു. താടിയെല്ലുകളുടെ സ്വാഭാവികമായ ആരോഗ്യത്തിന്​ വായുടെ രണ്ട്​ വശങ്ങളിലുമുള്ള താടിയെല്ലുകൾക്ക്​ ഒരു സന്തുലിതാവസ്ഥ ആവശ്യമുണ്ട്​. ഇതു​ നഷ്​പ്പെട്ടാൽ ഒരു ഭാഗത്തിന്​ ജോലിഭാരം കൂടുകയും അവിടെ തേയ്​മാനം അടക്കമുള്ള പ്രശ്​നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന്​, ഒരു പല്ലിന്​ പോടുണ്ടെങ്കിൽ പ്രശ്​നം ചികിത്സിച്ച്​ പരിഹരിക്കാതെ ​േപാടുള്ള പല്ലിനെ ഒഴിവാക്കി ഭക്ഷണം ചവച്ചരക്കാൻ വ്യക്തി ശീലിക്കുന്നു. ഫലമോ ആ ഭാഗത്തിന്​ ജോലിഭാരം കൂടുകയും താടിയെല്ലുകളുടെ സംതുലിതാവസ്ഥ നഷ്​ടമാവുകയും ചെയ്യുന്നു. ഇൗ അവസ്ഥയാണ്​ തുടർന്ന്​ വേദനകളായി പേശികളിലൂടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്​. ഇത്തരം വേദനകളുടെ മൂലകാരണം പ​ലപ്പോഴും സാധാരണ വൈദ്യപരിശോധനകളിലൂടെ മനസ്സിലാക്കാൻ കഴിയാറില്ല. എക്​സ്​റേ, സി.ടി, എം.ആർ.​െഎ സ്​കാനുകൾ എന്നിവയിലൊന്നും പ്രശ്​നം കണ്ടെത്താന​ും കഴിയാറില്ല.

അതേസമയം, ന്യൂറോ മസ്​കുലർ ഡെന്‍റിസ്​ട്രിയിൽ വിദഗ്​ധനായ ഒരു ഡോക്​ടർക്ക്​ ഇൗ പ്രശ്​നം എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും കഴിയും. സാധാണ ഭക്ഷണം ചവച്ചരക്കു​േമ്പാൾ താ​ഴത്തെ താടിയെല്ലുകൾ മാത്രമാണ്​ ചലിക്കുന്നത്​. മുകളി​െല താടിയെല്ലുകൾ തലയോട്ടിയുമായി ചേർന്ന്​ അനങ്ങാതിരിക്കുന്നു. അതുകൊണ്ടുതന്നെ ചവക്കുന്നതിലെ ​ചെറിയ വൈകല്യങ്ങൾ പോലും പിന്നീട്​ അധികരിച്ച്​ താടിയെല്ലുകളുടെ സന്ധികളെ കേടുവരുത്താറുണ്ട്​. വായ്​ അടക്കാനോ തുറക്കാനോ പ്രയാസം, വേദന, വായ്​ അടക്കാനോ തുറക്കാനോ കഴിയാതെവരുക, തലചുറ്റൽ, ചെവിയിൽ മൂളൽ തുടങ്ങിയ പ്രശ്​നങ്ങളും ഇതുമൂലം കണ്ടുവരാറുണ്ട്​. വായ്​ തുറക്കു​േമ്പാഴും അടക്കു​േമ്പാഴും ചെവികളുടെ താ​െഴയുള്ള ഭാഗത്തുനിന്ന്​ നേരിയ ശബ്​ദമുണ്ടാകുന്നതും രോഗലക്ഷണമാണ്​.

വായ്​ തുറന്ന് അടക്കുക മാ​ത്രമല്ല ആഹാരം കഴിക്കു​േമ്പാൾ താടിയെല്ലിനെ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുന്ന സങ്കീർണമായ സന്ധിയാണിത്​​. ഉത്​കണ്​ഠ, മാനസിക സമ്മർദം തുടങ്ങിയവമൂലം പല്ലുകൾ അമർത്തിഞെരിക്കുന്നതും പ്രശ്​നങ്ങൾ സൃഷ്​ടിക്കും. ഇവിടെയുള്ള പേശികൾക്കും അസ്ഥികൾക്കും പ്രശ്​നങ്ങൾ ഉണ്ടെങ്കിൽ വ്യക്തിക്ക്​ കോട്ടുവായ് വരുേമ്പാഴും കടുത്ത വേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ വിദഗ്​ധ ചികിത്സകൾക്ക്​ ശേഷവും മുഖത്തെ പേശികളുമായി ബന്ധപ്പെട്ട വേദനകൾ വിട്ടുമാറാതെ നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഇൗ രംഗത്തുള്ള ഒരു ന്യൂറോ മസ്​കുലർ ഡ​െൻറിസ്​ട്രി വിഭാഗത്തിലെ ഡോക്​ടറെ കാണാൻ മടിക്കരുത്​.