തുളസിയുടെ ഔഷധ ഗുണങ്ങൾ.. നിങ്ങൾക്കുണ്ടാകുന്ന ഒട്ടനവധി പ്രെശ്നങ്ങൾക്ക് പരിഹാരം

തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌. തേനീച്ച, പഴുതാര, എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച്‌ പുരട്ടിയാല്‍ മതി. അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളിലും തുളസി ഉപയോഗിക്കാം. ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വിളര്‍ച്ച മാറി രക്‌തപ്രസാദം കൈവരാന്‍ സഹായിക്കും. തുളസിയില കഷായം വച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയാൻ തുളസിക്ക് കഴിയും. മുഖക്കുരുവിനു മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാൻ നല്ലതാണ്.

തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കുന്നതിനും സഹായിക്കും.

തലേദിവസം 5, 6 തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം ദിവസവും രാവിലെ കുടിച്ചാൽ പല അസുഖങ്ങക്കും ശമനമുണ്ടാകും.

തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവ മാറാൻ തുളസിക്കഷായം വളരെ നല്ലതാണ്.

തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും.

വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. തുളസിനീര്‍ പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.