തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.
തുളസി ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമായാണ് വിശേഷിപ്പിക്കുന്നത്. സസ്യങ്ങളുടെ രാജാവായാണ് പേർഷ്യക്കാർ തുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദ്യ ഗന്ധമാണ് തുളസിക്കുള്ളത് പവിത്രമായ ഒരു സസ്യത്തെ നാം അമൂല്യമായി കാണണം. തുളസി, കൃഷ്ണ തുളസി, നെയ് തുളസി, രാമ തുളസി, അഗസ്ത്യ തുളസി, കർപൂര തുളസി, ശീത തുളസി, മധുര തുളസി, ചന്ദന തുളസി, വർണ്ണ തുളസി, വള്ളി തുളസി, കരിന്തുളസി ഇങ്ങനെ നാല് പതിലധികം തുളസികളുണ്ട് .
ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ശാസ്ത്ര നാമം ഒസിമം സാങ്റ്റം (Ocimum sanctum) എന്നാണ്. സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്നു വിളിക്കുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്.
തുളസിയുടെ ഔഷധോപയോഗങ്ങൾ
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു.
തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും.
തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും.
തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും.
തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും.
തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.
തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു.
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് ‘ബാസിൽ കാംഫർ’ എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു.
തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.
തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും.
തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.
അപസ്മാരം പൂർണ്ണമായും സുഖപ്പെടുത്താൻ തുളസിയുടെ ഉപയോഗം മൂലം സാധിക്കും. തുളസിയുടെ ഇല നീര് നാല് തുള്ളി വീതം രാവിലെ സൂര്യനുദിക്കും മുമ്പ് രണ്ട് മൂക്കി നകത്തും ഇറ്റിക്കുക – തുടർച്ചയായി 21 ദിവസം. കൂടാതെ ഇലയും പൂവും ഇടയ്ക്കിടെ മണക്കുകയും , ഒരു പിടി തുളസിയില 200 മില്ലി വെളിച്ചെണ്ണയിലിട്ട് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് അരിച്ചെടുത്ത് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് കുളിക്കുകയും ചെയ്താൽ അപസ്മാര രോഗം മാറും. പഴക്കമുണ്ടെങ്കിലും പഥ്യത്തോടു കൂടി ചെയ്താൽ ഫലം ഉറപ്പാണ്.
ത്വക് രോഗങ്ങൾ മാറാൻ
തുളസിയുടെ ഇല അഞ്ചെണ്ണം വീതം രാവിലെ വെറും വയറ്റിൽ കഴിക്കുകയും _ ഒരു പിടി തുളസിയിലയും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി വെള്ളം ചേർക്കാതെ അരച്ചിടുകയും ചെയ്താൽ സോറിയാസിസ് ഒഴികെ മറ്റ് ത്വക് രോഗങ്ങൾ മാറും. ചെറിയ കുട്ടികൾക്കുണ്ടാവുന്ന കഫകെട്ട് മാറാൻ – അര ടീസ്പൂൺ തുളസിനീരും ഒരു ടീസ്പൂൺ ചെറുതേനും യോജിപ്പിച്ച് ഓരോ തുള്ളി വീതം ഇടയ്ക്കിടെ കൊടുക്കുക – കഫകെട്ട് മാറുകയും കുട്ടികൾക്ക് നല്ല ശോധനയുണ്ടാവുകയും ചെയ്യും. ശ്വാസം മുട്ടുള്ളവർ തുളസിയുടെ മണമേൽക്കുന്നത് രോഗം ശമിക്കാൻ കാരണമാകും.