തെങ്ങ് നൽകുന്ന നാച്ചുറൽ മൈക്രോഗ്രീൻസ്. തേങ്ങയുടെ പൊങ്ങ്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ?

മൈക്രൊഗ്രീൻസ് ഇലക്കറികൾ ശരീരത്തിന് വളരെയധികം ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം..എന്നാൽ പണ്ട് മുതൽ തന്നെ നമ്മുടെ വീടുകളിൽ ഒരു നാച്ചുറൽ മൈക്രോഗ്രീൻസ് ഗുണങ്ങൾ ലഭിക്കുന്ന ഭക്ഷണമുണ്ട്.. തേങ്ങയുടെ പൊങ്ങ്..

തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.

മുളപ്പിച്ച പയറിനേക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? ഇത് കഴിക്കേണ്ടത് എങ്ങനെ ? എങ്ങനെ സൂക്ഷിച്ചു വയ്ക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും..