തൈരും നാരും ധാരാളം കഴിക്കൂ.. ശ്വാസകോശാർബുദത്തെ ചെറുക്കാം.. പുതിയ കണ്ടെത്തൽ

ധാരാളം നാരുകളടങ്ങിയ ഭക്ഷണവും തൈരും പതിവായി കഴിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നീ വന്‍കരകളില്‍നിന്നുള്ള 14 ദശലക്ഷം ആളുകളില്‍ നടത്തിയ പഠനത്തില്‍നിന്നാണ് ഈ കണ്ടെത്തല്‍.

നാരുകളടങ്ങിയ ഭക്ഷണവും തൈരുമൊക്കെ ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ നിയന്ത്രിക്കുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇവ ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത 33 ശതമാനം കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ആമാശയത്തിലും കുടലിലുമുള്ള ബാക്ടീരിയയാണ് ഈ ഭക്ഷണരീതികളിലൂടെ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്നത്.

സോള്‍ നാഷണല്‍ സര്‍വകലാശാലയിലെയും വാഷിങ്ടണിലെ വാണ്ടര്‍ബ്ലിറ്റ് അര്‍ബുദപഠനകേന്ദ്രത്തിലെയും ഗവേഷകര്‍ ചേര്‍ന്നുനടത്തിയ പഠനം ജെ.എ.എം.എ. ഓങ്കോളജി എന്ന മെഡിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.