വീടിനുള്ളിലും ഓഫീസിലും ഓടിനടന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഭൂരിഭാഗത്തെയും, ഓഫീസിൽ ഒരേ ഇരിപ്പിരുന്ന ജോലി ചെയ്യുന്ന പുരുഷന്മാരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് നടുവേദന.
എത്ര വലിയ വേദനയാണെങ്കിലും ബാം പുരട്ടിയും ആവിപിടിച്ചുമെല്ലാം താല്‍ക്കാലിക ആശ്വാസം കണ്ടെത്തി വീണ്ടും ജോലിയില്‍ മുഴുകുന്നതാണ് പൊതുവെ സ്ത്രീകളുടെ പതിവ്. നടുവേദനയുടെ കാരണങ്ങള്‍ പലതാകാം, അത് കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
നടുവേദനക്ക് പ്രധാന കാരണങ്ങൾ ഇതാണ്:-ശരിയായ ബോഡി പോസ്ചര്‍ ശീലിക്കാത്തതാണ് നടുവേദന വരാനുള്ള കാരണം. പുറംഭാഗത്തിന് ആവശ്യത്തിന് സപ്പോര്‍ട്ടില്ലാത്ത കസേരയില്‍ ചാഞ്ഞും ചരിഞ്ഞും ഇരിക്കുന്നതും സോഫയില്‍ കിടന്നു ടിവി കാണുന്നതും നടുവേദനയ്ക്കുള്ള കാരണങ്ങളാണ്.
വ്യായാമക്കുറവാണ് മറ്റൊരു കാരണം. വ്യായമം ചെയ്യാതിരുന്നാ ല്‍ ശരീരഭാരം കൂടും. ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാത്തതും ഒരു കാരണമാണ്.
സൂര്യപ്രകാശത്തില്‍ നിന്ന് കിട്ടുന്ന വൈറ്റമിന്‍ ഡിയുടെ അളവ് കുറയുന്നത് കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ഇത് എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്നു.
ഓരോ തവണ ഗട്ടറില്‍ വീഴുമ്പോഴും ഹാന്‍ഡിലില്‍ വരുന്ന സമ്മര്‍ദ്ദം കൈകള്‍ വഴി തോളിലേക്കും അവിടെനിന്ന് കഴുത്തിലേക്കുമാണ് എത്തുന്നത്. മോശമായ റോഡില്‍ സ്ഥിരമായി ഇരുചക്ര വാഹനമോടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകും.
സ്ത്രീകളിലെ അമിത വെള്ളപോക്കും വജൈന, യൂട്രസ്, ഓവറി, ഫല്ലോപ്പിയന്‍ ട്യൂബ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അണുബാധ ഇവയൊക്കെയും നടുവേദനയുടെ കാരണങ്ങളാണ്.
സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഭാരമുയര്‍ത്തുന്ന ജോലി ചെയ്യുന്നവര്‍ക്കും നടുവേദന ഉണ്ടാവും. സ്ത്രീകളിലെ ഗര്‍ഭകാല പരിചരണം ശരിയായി ലഭിക്കാത്തവര്‍ക്കും നടുവേദനയുണ്ടാകാം.
പരിഹാരങ്ങൾ:-ശരിയായ പോസ്ചര്‍ ശീലിച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ ഒഴിവാക്കാം. കൈകാലുകള്‍ തോന്നുംപോലെ വച്ച് ചാരി റിലാക്സ്ഡായിട്ടല്ല ഇരിക്കേണ്ടത്.
പകരം കസേരയുടെ പിന്നില്‍ ശരീരം ചേര്‍ത്തുവയ്ക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്ക് മാത്രമേ മുന്നോട്ടാഞ്ഞ് ഇരിക്കാനും ചാരി കിടക്കാനും പാടുള്ളൂ.
നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ അതുപോലെ നിലനിര്‍ത്തുന്ന തരത്തില്‍ നിര്‍മ്മിച്ച കസേരകള്‍ ഉപയോഗിക്കുക. നടുവേദനയുള്ള ചിലര്‍ക്ക് കസേരയില്‍ കുഷ്യന്‍ വച്ചിരുന്നാലോ പിന്നില്‍ സപ്പോര്‍ട്ട് ചെയ്താലോ ആശ്വാസം കിട്ടാറുണ്ട്. വേദന മാറുന്നില്ലെങ്കില്‍ ഇരിക്കുന്ന കസേര കൂടി മാറ്റി നോക്കുക.
തുടര്‍ച്ചയായി കുറേ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഒരു മണിക്കൂര്‍ ഇരുന്നാല്‍ 10 മിനിറ്റ് നടക്കുന്ന ശീലം പതിവാക്കുക. നടക്കാന്‍ പറ്റാത്തവര്‍ എഴുന്നേറ്റ് നിന്നും ഇരുന്നും സ്ട്രെച്ച് ചെയ്യുക.
ആര്‍ത്തവവിരാമത്തോടെയാണ് സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് വരുന്നത്. ആര്‍ത്തവവിരാമത്തോടെ ഈസ്ട്രജന്റെ അളവ് കുറയുകയും അതുമൂലം ശരീരത്തിലെ കാത്സ്യത്തിന്റെ മെറ്റബോളിസം കുറയുകയും ചെയ്യുന്നതാണ് കാരണം.പാലും പാല്‍ ഉത്പന്നങ്ങളും കഴിക്കാത്തതും കാത്സ്യം സപ്ലിമെന്റുകള്‍ പതിവാക്കാത്തതും നടുവേദന കൂട്ടും.
അധിക നേരം കുനിഞ്ഞു നിന്നു ചെയ്യേണ്ട ജോലികള്‍ സ്റ്റൂളില്‍ ഇരുന്ന് ചെയ്യാന്‍ ശ്രമിക്കുക. ഭാരമെടുക്കേണ്ടി വരുമ്പോള്‍ മുട്ടു മടക്കി ഇരുന്നശേഷം ഭാരമുയര്‍ത്തി ഘട്ടം ഘട്ടമായി എഴുന്നേല്‍ക്കുക.വേദനയുള്ളവര്‍ കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ ചെറിയ തലയിണ വച്ച് കിടക്കുക. മസിലുകള്‍ അയഞ്ഞ് വിശ്രമം കിട്ടാന്‍ ഇത് സഹായിക്കും.
നടുവേദനയുള്ളപ്പോള്‍ അത് പൂര്‍ണമായി മാറുവരെ ഓടാനും വ്യായാമം ചെയ്യാനും നില്‍ക്കരുത്. വേദനയുള്ളവര്‍ ഏറെ നേരം നില്‍ക്കേണ്ടി വരുമ്പോള്‍ രണ്ടു കാലുകളിലും മാറി മാറി ഭാരം കൊടുത്തു നില്‍ക്കാനും ശ്രദ്ധിക്കുക.
വ്യായാമം:-ആദ്യം നടുനിവര്‍ത്തി തല നേരെ പിടിച്ച് ഇരിക്കുക. തല മെല്ലെ ഇടതുവശത്തേക്ക് തിരിച്ച് ഇടത്തെ ചുമലിലേക്ക് അഞ്ചു സെക്കന്‍ഡ് നേരം നോക്കുക. സാവധാനം തല നേരെ കൊണ്ടുവരിക. ഇതേ വ്യായാമം വലതുവശത്തേക്കും ആവര്‍ത്തിക്കുക.
തല നേരെ പിടിച്ച് ഇരു ചുമലുകളും ചെവിയിലേക്ക് ഉയര്‍ത്തുക. അഞ്ചു സെക്കന്‍ഡ് കഴിഞ്ഞു സാവധാനം ചുമല്‍ താഴ്ത്തുക. കൈമുട്ട് മടക്കി ചുമലുകള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുക.ശരിക്ക് ഇരുന്ന് ശീലിക്കാം, നട്ടെല്ലു നിവര്‍ത്തി തല നേരെ പിടിച്ചു കഴുത്തു വളയ്ക്കാതെ ഇരിക്കുന്നതാണ് ശരിയായ രീതി.എന്നാല്‍ സോഫയിലും മെത്തയിലും ചാരുകസേരയിലുമൊക്കെ കൂനിക്കൂടിയിരുന്ന് മണിക്കൂറുകളോളം സ്മാര്‍ട് ഫോണില്‍ സമയം ചെലവഴിക്കുന്നതുകൊണ്ടു നട്ടെല്ലിനു വേദനയും നീര്‍ക്കെട്ടും പിടലിവീക്കവും ഉണ്ടാകുന്നു.