നാട്ടിൽ വരാൻ പറ്റാത്ത പ്രവാസികൾക്ക് ഫ്രീ വിമാന ടിക്കറ്റ്

കേരളം എന്ന ഈ കൊച്ചു സംസ്ഥാനം ഇൻഡയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ്. വിദ്യാഭാസരംഗത്തും ആരോഗ്യരംഗത്തു ജീവിത നിലവാരത്തിലും സാമ്പത്തിക മേഖലയുമെല്ലാം നാം മുന്നിൽ തന്നെ. സാമ്പത്തിക മേഖല ശക്തമായാൽ മാത്രമേ മറ്റുള്ള മേഖലകളിൽ പിടിച്ചുനിൽക്കാൻ കഴിയുള്ളു. കേരളത്തിലെ സാമ്പത്തിക മേഖലയുടെ നെടുംതൂൺ എന്താണെന്നു ചോദിച്ചാൽ നമുക്ക് അതികം ആലോചിക്കാതെ തന്നെ പറയുവാനൊരു ഉത്തരമുണ്ട്, അത് പ്രവാസികൾ തന്നെയാണ്. നമ്മുടെ നാടിനെ ഈ നിലയിൽ ആക്കാൻ അവരുടെ പങ്കു ചെറുതൊന്നുമല്ല.

ഇന്ന് നാം അനുഭവിക്കുന്ന സൗകര്യങ്ങൾ പലതും പ്രവാസികളുടെ വിയർപ്പിനെ അംശം ഉള്ളതാണ്. ലോകത്തു ഏതൊരു സ്ഥലത്തു ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്നുള്ളതാണ് സത്യം. എവിടെ ചെന്നാലും തന്റേതായ ഒരു സാമ്രാജ്യം ഉണ്ടാക്കി എടുക്കുവാനുള്ള മലയാളിയുടെ കഴിവ് ഒന്ന് വേറെ തന്നെ. എവിടെയൊക്കെ ആണെങ്കിലും നാടിനെ ഇവർ വിസ്‌മരിക്കുകയില്ല. നമ്മൾ ഇൻഡയിലുള്ള മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജീവിത നിലവാരത്തിൽ വളരെയേറെ മുന്നിൽ തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസ ജീവിതത്തിൽ അവർ നേരിടുന്ന കഷ്‌ടതകൾ ഏറെയാണ്.

മികച്ച ജീവിതനിലവാരം പുലർത്തുന്ന പ്രവാസികളുണ്ടെങ്കിലും വളരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരും അവർക്കിടയിലുണ്ട്. നാട്ടിൽ പോലും വരാൻ കഴിയാതെ അവിടെ കുടുങ്ങിപോയവരും ഏറെയാണ്. പല വര്ഷങ്ങളായി അവിടെ നാട്ടിൽ വരാൻ കഴിയാതെ ഉള്ളവർക്ക് പ്രവാസി കേരളീയകാര്യ വകുപ്പിൽ നിന്നും സൗജന്യമായി വിമാനയാത്ര ടിക്കറ്റ് ലഭിക്കുന്നതാണ്. നോർക്ക വഴി ഇതിനുള്ള അപേക്ഷ നൽകാവുന്നതാണ്. വളരെ ഉപകാരപ്രദമായ ഈ അറിവ് നിങ്ങൾ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. പാവപ്പെട്ട നമ്മുടെ പ്രവാസികളുണ്ടെങ്കിൽ അവർക്ക് ഉപകാരപ്രദമാകട്ടെ .വീഡിയോ കാണാം

Leave a Comment